‘ബ്ലാക്ക് വിഡോ’ സ്കാർലറ്റ് ജൊഹാൻസൺ വിവാഹിതയാകുന്നു; വരൻ കോളിൻ ജോസ്റ്റ്

ഹോളിവുഡ് നടി സ്കാർലറ്റ് ജൊഹാൻസൺ വിവാഹിതയാകുന്നു. നടനും എഴുത്തുകാരനുമായ കോളിൻ ജോസ്റ്റാണ് വരൻ. രണ്ട് വർഷം നീണ്ട ഡേറ്റിംഗിനു ശേഷമാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
34കാരിയായ സ്കാർലറ്റും 36കാരനായ കോളിനും 2017 മുതലാണ് ഡേറ്റിംഗ് ആരംഭിച്ചത്. സ്കാർലറ്റിൻ്റെ മൂന്നാം വിവാഹവും കോളിൻ്റെ ആദ്യ വിവാഹവുമാണിത്. റയാൻ റെയ്നോൾഡ്സ് (2008-2010), റൊമേൻ ഡോറിയാക് (2014-2017) എന്നിവരെ മുൻപ് വിവാഹം ചെയ്തിരുന്ന സ്കാർലറ്റിന് 5 വയസ്സുകാരിയായ ഒരു മകളുണ്ട്.
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ‘ബ്ലാക്ക് വിഡോ’ എന്ന അവഞ്ചർ വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്കാർലറ്റ് ജൊഹാൻസൺ. 1994ൽ നോർത്ത് എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങിയ സ്കാർലറ്റ് അമ്പതിൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാല് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും രണ്ട് ബ്രിട്ടീഷ് അക്കാദമി പുരസ്കാര നാമനിർദ്ദേശങ്ങളും ലഭിച്ച സ്കാർലറ്റ് ഒരു വട്ടം ബ്രിട്ടീഷ് അക്കാദമി പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here