നാലു പന്തിൽ ഒരു റൺ ലക്ഷ്യം മറികടക്കാനാവാത്ത പ്രോട്ടീസ്: ലാൻസ് ക്ലൂസ്നറും അലൻ ഡൊണാൾഡും ചേർന്നെഴുതിയ ദക്ഷിണാഫ്രിക്കയുടെ ജാതകം

ക്രിക്കറ്റ് ത്രില്ലർ ഗേമുകളിൽ എക്കാലവും ഓര്മിപ്പിക്കപ്പെടുന്ന ചില മാച്ചുകൾ എല്ലാരുടെയും മനസിനുള്ളിൽ കാണും. ലോകകപ്പിലെ അവിസ്മരണീയ നിമിഷങ്ങളിലൂടെ ഒരു പിൻ സഞ്ചാരം. എൻറെ ഓർമ്മകളിൽ ആദ്യം ഓടി എത്തുന്ന മാച്ച് 1999 ലോകകപ്പിലെ ഓസ്ട്രേലിയ -സൗത്ത് ആഫ്രിക്ക സെമി ഫൈനൽ പോരാട്ടം ആണ്.
അനിശ്ചിതത്വവും ഭാഗ്യ നിർഭാഗ്യങ്ങളുടെ ചാഞ്ചാട്ടവുമാണ് ക്രിക്കറ്റിൻറെ സൗന്ദര്യമെങ്കിൽ അത് ഏറ്റവും ദൃശ്യമായ ലോക കപ്പ് മത്സരമായിരുന്നു എഡ്ജ് ബസ്റ്റണിൽ നടന്ന 1999 ലെ സെമി ഫൈനൽ മാച്ച്. ഓരോ ക്രിക്കറ്റ് ആരാധകൻറെയും ഹൃദയം കവർന്ന നയന മനോഹര മാച്ച് ആയിരുന്നു എന്നത് ഉറപ്പാണ്. ഏഴാം ഉലക പോരിലെ ഏറ്റവും ആവേശകരമായ മാച്ചുകളിലേതെന്ന് ചോദിച്ചാൽ, ഇതാണെന്ന് പറയാം ആർക്കും സംശയം ഉണ്ടാകില്ല. കൂടുതൽ ക്രിക്കറ്റ് ആരാധകരും പ്രോടീസ് ഫാൻസ് ആയതും സൗത്ത് ആഫ്രിക്കയുടെ ഈ ഒരു പ്രകടനം കൊണ്ടായിരിക്കും.
ടോസ്സ് നേടിയ പ്രോടീസ് ക്യാപ്റ്റന്റെ തീരുമാനം ശെരി വെക്കുന്ന രീതിയിൽ ആയിരുന്നു അവരുടെ ബൗളിംഗ് പ്രകടനം. അഞ്ചു വിക്കറ്റ് നേടിയ പൊള്ളോക്കും നാലു വിക്കറ്റ് നേടിയ ഡൊണാൾഡും കൂടി കങ്കാരുക്കളെ 213 റൺസിന് കെട്ടു കെട്ടിച്ചു. ടോം മൂടിയുടെയും സ്റ്റീവോയുടെയും അർധ സെഞ്ചുറികളാണ് ഈ സ്കോറിൽ എത്തിച്ചത് .
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക നന്നായി തുടങ്ങിയെങ്കിലും മധ്യനിര പതറി. ഷെയിൻ വൺ എന്ന മാന്ത്രികൻ പ്രൊറ്റീസ് ബാറ്സ്മാന്മാരെ വെള്ളം കുടിപ്പിച്ചു. കാലിസ് 53, ജോണ്ടി 43 എന്നിങ്ങനെ മികച്ച ഇന്നിംഗ്സ് കാഴ്ച വെച്ച് സ്കോർ ബോർഡ് ചലിപ്പിച്ചു. കളി അവസാന ഓവറുകളിലേക് നീങ്ങിയതോടെ ആവേശഭരിതമായി. രണ്ടു ഓവർ ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 18 റൺസ് കൂടി വേണം. മൂന്നു വിക്കറ്റ് കയ്യിൽ ഉണ്ട്. 48 ആം ഓവറിന്റെ രണ്ടാം പന്തിൽ മഗ്രോ ബൗച്ചറിനെ ബൗൾഡ് ആകുന്നു. രണ്ടു പന്തുകൾ കൂടി കഴിഞ്ഞപ്പോൾ പോൽ രീഫേലിന്റെ ത്രോയിൽ സ്റ്റീവ് എലവർത്തി റൺ ഔട്ട് ആകുന്നു.
ജയിക്കാൻ 16 റൺസ് കൂടി വേണം. ഒരു വിക്കറ്റ് ബാക്കി. കാണികൾ ആവേശത്തിൽ. ഹൃദയമിടിപ്പ്. ടെൻഷൻ. പ്രോടീസ് സുന്ദരികൾ കണ്ണടച്ചു പ്രാർത്ഥിക്കുന്നു.
തൊട്ടടുത്ത പന്തിൽ ക്ലൂസ്നർ പന്ത് അടിച്ചു ഉയർത്തുന്നു. ഫീൽഡറുടെ കൈയ്യിൽ തട്ടി ലോങ്ങ് ഓൺ മുകളിലൂടെ സിക്സർ, അടുത്ത പന്തിൽ സിംഗിൾ നേടി ക്ലൂസ്നർ സ്ട്രൈക്ക് നില നിർത്തി.
ജയിക്കാൻ ഒരോവറിൽ ഒമ്പതു റൺസ് .ഒരു വിക്കറ്റ് ബാക്കി. നോൺ സ്ട്രൈക്ക് എൻഡിൽ അലൻ ഡൊണാൾഡ്. എഡ്ജ് ബാസ്റ്റണിലെ കാണികൾ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ വിനോദ പെട്ടിയുടെ മുന്നിൽ ആകാംഷാഭരിതരായി കാത്തു നിൽക്കുന്നു. അവസാന ഓവർ എറിയാൻ വന്ന ഡാമിയൻ ഫ്ലെമിങ്ങിൻറെ ആദ്യ പന്ത് ഹൈ ബാക് ലിഫ്റ്റോടെ ക്ലൂസ്നർ ആഞ്ഞടിച്ചു. കവറിലൂടെ ബൗണ്ടറി. അടുത്ത പന്ത് എക്സ്ട്രാ കവറിലൂടെ ബൗണ്ടറിലേക്. ആവേശം കൊടുമുടിയിൽ. പ്രൊറ്റീസ് വിജയം ഒരു റൺ അകലെ. നാലു ലീഗൽ ഡെലിവെറികൾ ബാക്കി. സ്കോർ ഇപ്പോൾ സമനിലയിൽ. 213 /9.
കുശാഗ്ര ബുദ്ദിമാനും തന്ത്രജ്ഞനുമായ സ്റ്റീവോ നിർണ്ണായക സിംഗിൾ തടയാൻ ഫീൽഡർമാരെയെല്ലാം ക്ലോസ് ഫീൽഡിലേക് വിന്യസിച്ചു. തൊട്ടടുത്ത പന്ത് റൺ ഔട്ടിൽ തീരേണ്ടിയിരുന്നു. മിഡ് ഓണിൽ നിന്നും ലീമാൻറെ ത്രോ നോൺ സ്ട്രൈക്കർ വിക്കറ്റ് തൊട്ടു തൊട്ടില്ല എന്ന് പോയി, ഡൊണാൾഡ് ഭാഗ്യം കൊണ്ട് രക്ഷപെട്ടു.
നാലാമത്തെ പന്ത് അക്ഷമനായ ക്ലൂസ്നർ മിഡ് ഓഫിലേക് തട്ടി ഇട്ട് ഡൊണാൾഡിനെ ശ്രദ്ദിക്കാതെ റണ്ണിന് ഓടി. ഒരു റണ്ണിന് സാധ്യത കാണാത്തതു കൊണ്ട് അലൻ ഡൊണാൾഡ് അനങ്ങിയില്ല. രണ്ടാളും നോൺ സ്ട്രൈക്കർ എൻഡിൽ.
പന്ത് കളക്ട് ചെയ്തു ബെവൻ ഫ്ലെമിങ്ങിനു നല്കുന്നു. അദ്ദേഹം കീപ്പർ ഗില്ലിയുടെ കൈകളിലേക്കും, ഡൊണാൾഡ് ഓടി എത്തുന്നതിനു മുൻപേ റൺ ഔട്ട്. അപ്പോഴും രണ്ടു പന്തുകൾ ബാക്കി നിൽക്കുന്നുണ്ടായിരുന്നു.സൂപ്പർ സിക്സ് റൗണ്ടിലെ ജയത്തിന്റെ മികവിൽ ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിലും. ഓസീസ് ഫൈനൽ ജയിച്ചു. ആ വർഷത്തെ ജേതാക്കളും ആയി എന്നാണ് പ്രൊറ്റീസിനെ സംബന്ധിച്ചു ഏറ്റവും ദുഃഖകരവും, നിര്ഭാഗ്യവും.
ഷെയിൻ വോൺ പത്തോവറിൽ 29 റൺസ് മാത്രം വിട്ടു കൊടുത്തു നാലു മുൻ നിര ബാറ്റസ്മാരുടെ വിക്കറ്റുകൾ ആണ് നേടിയത്. തൻ്റെ സ്പെല്ലിൽ നാലു മൈഡിൻ ഓവറുകളും എറിഞ്ഞു. ഈ കളിയിലെ കേമനും അദ്ദേഹം ആയിരുന്നു
(അബ്ദുൽ മുജീബ് എഴുതിയ കുറിപ്പ്)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here