Advertisement

വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പിക്അപ് വാൻ; ആസൂത്രിത കൊലപാതകമെന്ന് സംശയമുയർത്തി സോഷ്യൽ മീഡിയ (വീഡിയോ)

May 21, 2019
Google News 0 minutes Read

വഴിയാത്രക്കാരിയെ പിക് അപ് വാൻ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. എറണാകുളം മനക്കപ്പടിയിലാണ് സംഭവം. വഴിയരികിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ പിക് അപ് വാൻ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. ആസൂത്രിതമായ കൊലപാതകം എന്ന രീതിയിലാണ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെക്കപ്പെട്ടതും തുടർന്നുള്ള ചർച്ചകളും നടന്നത്. നിരവധി പേർ സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് കമന്റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവരുമുണ്ട്.

ആലുവയിൽ നിന്നും പറവൂർക്ക് പോകുകയായിരുന്ന പിക് അപ് വാനാണ് വഴിയിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചത്. വീട്ടമ്മയ്ക്കു നേരെ വരുന്ന വാഹനം അവരെ ഇടിച്ചു തെറിപ്പിച്ച ശേഷം ഓടിച്ചു പോകുകയായിരുന്നു. ഇത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പിന്നാലെ മറ്റൊരു കാർ വരുന്നത് കാണാം. പെട്രോൾ പമ്പിന് സമീപം നിർത്തുന്ന കാറിൽ നിന്നും ഇറങ്ങുന്ന ആൾ എന്തോ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇന്നലെയായിരുന്നു സംഭവം നടന്നത്. കരുമല്ലൂർ മനയ്ക്കപ്പടി ആനച്ചാൽ ജിതവിഹാറിൽ ഗോപിനാഥന്റെ ഭാര്യ ജസീന്ത(60)യാണ് മരിച്ചത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വനിത സഹകരണ സെക്രട്ടറിയും മുൻ എസ്എൻഡിപി വനിതാ സംഘം സെക്രട്ടറിയും ആയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here