Advertisement

സിറോ മലബാർ വ്യാജരേഖാ കേസ്; ആദിത്യ നാളെ ഉച്ചയ്ക്ക് 12 മണിവരെ പൊലീസ് കസ്റ്റഡിയിൽ

May 22, 2019
1 minute Read

സിറോ മലബാർ സഭ വ്യാജരേഖാക്കേസിലെ മൂന്നാം പ്രതി ആദിത്യയെ നാളെ ഉച്ചയ്ക്ക് 12 മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് കസ്റ്റഡിയിൽ പ്രതിക്ക് വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ആദിത്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

സിറോ മലബാർ സഭാ വ്യാജരേഖാക്കേസിൽ അറസ്റ്റിലായ ആദിത്യയെ 3 ദിവസം കസ്റ്റഡിയിൽ നൽകണമെന്നായിരുന്നു പോലീസ് ആവശ്യം.  വൈദികരുടെ നിർദേശപ്രകാരം ആദിത്യയാണ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖകൾ നിർമിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തൽ. തുടർന്ന് ഈ രേഖകൾ ഫാ. പോൾ തേലക്കാട്ടിനും, ഫാ.ടോണി കല്ലൂക്കാരനും ഈ മെയിൽ വഴി അയച്ചു നൽകിയെന്നും പോലീസ് കണ്ടെത്തായിരുന്നു. 3 ദിവസത്തെ കസ്റ്റഡി ആവശ്യം കോടതി അനുവദിച്ചില്ല.  നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് കസ്റ്റഡി കാലാവധി.

Read Alsoസിറോ മലബാർ കേസ്; സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി

കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പോലീസ് കസ്റ്റഡിയിൽ മർദനമേറ്റന്ന രഹസ്യമൊഴി നൽകിയതിനാൽ ഭീഷണിയുണ്ടെന്ന് ആദിത്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി അന്വേഷണ സംഘത്തോട് നിർദേശിച്ചു. വൈദ്യസഹായവും ഉറപ്പാക്കണം. അതേസമയം കേസിലെ നാലാം പ്രതി മുരിങ്ങുർ സാൻജോ നഗർ പള്ളി വികാരി ടോണി കല്ലൂക്കാരൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. അപേക്ഷ എണാകുളം ജില്ലാ കോടതി നാളെ പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top