എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യാജം; അടുത്ത 24 മണിക്കൂർ നിർണ്ണായകമെന്ന് അണികളോട് രാഹുൽ ഗാന്ധി

പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യാജമാണെന്നും അതിൽ തളരരുതെന്നും അണികളോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അടുത്ത 24 മണിക്കൂർ നിർണ്ണായകമാണ്. ജാഗ്രതയോടെ നിലകൊള്ളണമെന്നും രാഹുൽ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടക്കുന്നതായി പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ആരോപണം ഉന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുകയും, വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.
कांग्रेस पार्टी के प्रिय कार्यकर्ताओं ,
अगले 24 घंटे महत्वपूर्ण हैं। सतर्क और चौकन्ना रहें। डरे नहीं। आप सत्य के लिए लड़ रहे हैं । फर्जी एग्जिट पोल के दुष्प्रचार से निराश न हो। खुद पर और कांग्रेस पार्टी पर विश्वास रखें, आपकी मेहनत बेकार नहीं जाएगी।
जय हिन्द।
राहुल गांधी
— Rahul Gandhi (@RahulGandhi) May 22, 2019
പ്രവർത്തകർ കോൺഗ്രസ് പാർട്ടിയിലും അവരവരിൽ തന്നെയും വിശ്വാസമർപ്പിക്കണം. അടുത്ത 24 മണിക്കൂറുകൾ നിർണ്ണായകമാണ്. ജാഗരൂപരായി ഇരിക്കണം. ഭയപ്പെടേണ്ട സാഹചര്യമില്ല. എക്‌സിറ്റ് പോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്. നിങ്ങളുടെ അധ്വാനം പാഴാകില്ലെന്നും രാഹുൽ പറഞ്ഞു. ജയ്ഹിന്ദ് എന്ന് വിളിച്ചുെകാണ്ട് ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും എക്‌സിറ്റ് പോൾ സംബന്ധിച്ച് സമാനമായ പ്രതികരണം നടത്തിയിരുന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾ കണ്ട് തളരരുതെന്ന് പറഞ്ഞ പ്രിയങ്ക, കോൺഗ്രസ് പ്രവർത്തകരുടെ ഉന്മേഷം തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് അതിന് പിന്നിലെന്നും പറഞ്ഞിരുന്നു. കോൺഗ്രസ് പ്രവർത്തകർക്കുള്ള റെക്കോർഡഡ് ഓഡിയോ മെസേജ് വഴിയാണ് പ്രിയങ്ക സന്ദേശം പങ്കുവച്ചത്. എക്‌സിറ്റ് പോളിനും മറ്റ് അപവാദപ്രചരണങ്ങൾക്കും ഇരയാകാൻ നിൽക്കരുതെന്നും അത് കോൺഗ്രസ് പ്രവർത്തകരുടെ ഉന്മേഷം കെടുത്താൻ പ്രചരിപ്പിക്കുന്നതാണെന്നുമായിരുന്നു സന്ദേശത്തിൽ പ്രിയങ്ക വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here