ബേഗുസാരയിൽ കനയ്യകുമാർ പിന്നിൽ

ബേഗുസാരയിൽ സിപിഐ. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കനയ്യകുമാർ പിന്നിൽ. ബിജെപി സ്ഥാനാർത്ഥിയായ ഗിരിരാജ് സിങ്ങാണ് ഇവിടെ മുന്നിൽ നിൽക്കുന്നത്. വടക്കൻ ബിഹാർ മേഖലയിലാണ് ബേഗുസാരെ മണ്ഡലം. ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാർ മത്സരിക്കുന്നതിലൂടെ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു ഇത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ ബോല സിംഗാണ് ഇവിടെ ജയിച്ചത്. ആർജെഡി സ്ഥാനാർത്ഥിയെ 58,335 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയായിരുന്നു ബോല സിംഗ് ജയിച്ചത്. 2014 ബി.ജെ.പിക്ക് 39.73% വോട്ടാണ് ഇവിടെ ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top