മോദിയുമായി ഒരുമിച്ച് പ്രവർത്തിക്കും; അഭിനന്ദനവുമായി ഇമ്രാൻ ഖാൻ

ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബിജെപിയുടേയും സഖ്യകക്ഷികളുടേയും തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ദക്ഷിണ ഏഷ്യയുടെ അഭിവൃദ്ധിക്കും വികസനത്തിനും സമാധാനത്തിനുമായി മോദിക്കൊപ്പം പ്രവർത്തിക്കുമെന്നും ഇമ്രാൻ പറഞ്ഞു.
ബെഞ്ചമിൻ നെതന്യാഹു അടക്കം നിരവധി നേതാക്കളാണ് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയെ മോദി മികച്ച രീതിയിൽ നയിച്ചതിനുള്ള തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു നെതന്യാഹുവിന്റെ സന്ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here