Advertisement

ജനവിധി 2019; തത്സമയ വിവരങ്ങളുമായി കാഴ്ചയുടെ വിസ്മയമൊരുക്കാൻ ട്വന്റിഫോർ ടീം

May 23, 2019
0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. രാവിലെ എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിന്റെ ഏറ്റവും പുതിയ വിവരങ്ങൾ കൃത്യവും വേഗതടോയെും കൂടി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ട്വൻഫോർ വാർത്താ സംഘം സുസജ്ജമാണ്. കാഴ്ചയുടെ പുതിയ വിസ്മയം ഒരുക്കിയാരിക്കും ട്വന്റിഫോർ പേക്ഷകരിലേക്ക് വോട്ടെണ്ണലിന്റെ വിവരങ്ങൾ എത്തിക്കുക. ഓക്‌മെന്റഡ് റിയാലിറ്റിയുടെ എല്ലാ സാധ്യതകളും പ്രേക്ഷരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യംവെയ്ക്കുന്നത്. ട്വന്റിഫോറിന്റെ ഓൺലൈൻ വിഭാഗവും തയ്യാറായിക്കഴിഞ്ഞു.

ഒരൊറ്റ ഇന്ത്യ, ഒരൊറ്റ സ്‌ക്രീൻ, ഒരൊറ്റ കാഴ്ചയായി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. വിർച്വൽ റിയാലിറ്റി അടക്കമുള്ള അതിനൂതന സാങ്കേതിക വിദ്യകളാണ് ഞങ്ങൾ മുന്നോട്ടുവെയ്ക്കുന്നത്. കൃത്യമായ വിവരങ്ങൾ, തത്സമയം ഒറ്റനോട്ടത്തിൽ അറിയാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ അഞ്ചു മണിയോടെ ഞങ്ങളുടെ തത്സമയ സംപ്രേക്ഷണം ആരംഭിച്ചു. ഡൽഹിയിൽ നിന്നുള്ള തത്സമയ വിവരങ്ങളുമായി ചീഫ് റിപ്പോർട്ടർ ആർ രാധാകൃഷ്ണനുണ്ട്. കേരളത്തിൽ ഇരുപത് മണ്ഡലങ്ങളിലെ വിവരങ്ങളുമായി റിപ്പോർട്ടർമാർ തത്സമയം പ്രേക്ഷകർക്ക് മുന്നിലെത്തും. ഒപ്പം ട്വൻഫിഫോർ ഡിജിറ്റൽ വിഭാഗവും ഫലപ്രഖ്യാപനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളുമായി കൂടെയുണ്ടാകും. ഇതിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രത്യേക പേജ് തന്നെ ആരംഭിച്ചിട്ടുണ്ട്. ലൈവ് ബ്ലോഗിലൂടെയും, ഫേസ്ബുക്ക്, യൂട്യൂബ് ലൈവിലൂടെ ഏറ്റവും പുതിയ വിവരങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top