ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ യോഗം നിര്‍ണായകമാകും. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത് യോഗം ചര്‍ച്ച ചെയ്യും. അതേസമയം, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭരിക്കുന്ന കര്‍ണാടക, മധ്യപ്രദേശ് സര്‍ക്കാരുകളുടെ ഭാവിയും ആശങ്കയുടെ നിഴലിലാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2014ലതിന് സമാനമായ തോല്‍വി ഏറ്റു വാങ്ങി എന്നത് മാത്രമല്ല മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസിന്റെ കൈവശമിരുന്ന ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടതും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ ഉതകുന്ന കാര്യമാണ്. സോണിയ ഗാന്ധിയോട് രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നാണ് തീരുമാനം.
മധ്യപ്രദേശിലും കര്‍ണാടകയിലും ബിജെപി സംസ്ഥാന നേതാക്കള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനമാണ് രണ്ട് സംസ്ഥാനങ്ങളിലും കാഴ്ച്ച വെച്ചത്. കോണ്‍ഗ്രസാകട്ടെ ഗ്രൂപ്പ് വഴക്കിലും സഖ്യ കക്ഷികളുമായി തുറന്ന പോരിലുമാണ്. ഇത് മുതലെടുത്ത് രണ്ട് സംസ്ഥാനങ്ങളിലും അധികാരം പിടക്കാനാണ് ബിജെപിയുടെ ശ്രമം. കര്‍ണാടകയില്‍ ജെഡിഎസുമായുള്ള അഭിപ്രായ വ്യത്യാസവും എം എല്‍ എമ്മാര്‍ ബി ജെ പിയിലേക്ക് പോകാനുള്ള സാധ്യതയുമാണ് പ്രശ്‌നം. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം എല്‍ എമ്മാരെ ചാക്കിലാക്കാനുള്ള ശ്രമവും നടക്കുന്നു. അവസരോചിതമായി കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സംസ്ഥാങ്ങളിലെ ഭരണം പോയേക്കും.
പൊതു തെരഞ്ഞെടുപ്പിലെ ഫലം പുറത്ത് വന്നതോടെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാവുന്ന അവസ്ഥയിലല്ല കോണ്‍ഗ്രസ് നേതൃത്വം. തോല്‍വിയുടെ ആഘാതം കനത്തതാണ്. മധ്യപ്രദേശില്‍ സ്വന്തം തട്ടകമായ ഗുണയില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് കാലിടറി. മുഖ്യമന്ത്രി കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ഭോപ്പാലില്‍ പരാജയപ്പെട്ട മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് എന്നിവരുടെ തമ്മിലടി ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് സീറ്റുകളും നഷ്ടപ്പെട്ട രാജസ്ഥാനിലും മുഖ്യമന്ത്രി അശോക് ഖെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ ശീത സമരം കാരണമായി. മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞെങ്കിലും പഞ്ചാപില്‍ മുഖ്യമന്ത്രി അമരീന്തര്‍ സിംഗും മന്ത്രി സഭാംഗമായ നവജ്യോത് സിംഗും തമ്മിലുള്ള അഭിപ്രായ വ്യത്യസം മറനീക്കി പുറത്ത് വന്നിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചു പാര്‍ട്ടിയെ മുന്നോട്ടു കൊണ്ട് പോകാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശമാണ് ഉയരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here