നാലു പുതിയ സുപ്രീം കോടതി ജഡ്ജിമാർ സ്ഥാനമേറ്റു

നാലു പുതിയ സുപ്രീം കോടതി ജഡ്ജിമാർ സ്ഥാനമേറ്റു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എ എസ് ബൊപ്പണ്ണ, ബി ആർ ഗവി, സൂര്യകാന്ത് എന്നിവരാണ് പുതുതായി ചുമതലയേറ്റത്. നിയമനം പുനപരിശോധിക്കണെമെന്ന് ആവശ്യപെട്ട് കേന്ദ്ര സർക്കാർ അനിരുദ്ധ ബോസിന്റെയും എ.എസ് ബൊപ്പണ്ണയുടെയും പേരുകൾ തിരച്ചയച്ചിരുന്നു.

എന്നാൽ കൊളീജിയം ഇവരെ കൂടെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇവരെ സുപ്രീമ കോടതി ജഡ്ജിമാരായി ഉയർത്തി കൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറപെടുവിക്കുന്നത്. ഇതോടെ സുപ്രീം കോടതിയിലെ എല്ലാ ബെഞ്ചുകളിലേയും ജഡ്ജി നിയമനം പൂർത്തിയായി


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top