Advertisement

ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്എസിന് പരാതി; സംസ്ഥാന അധ്യക്ഷൻ, സെക്രട്ടറി എന്നിവരെ മാറ്റണമെന്നാവശ്യം

May 24, 2019
1 minute Read
rss complaint against bjp leadership

ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്എസിന് പരാതി. സംസ്ഥാന അധ്യക്ഷൻ, സെക്രട്ടറി എന്നിവരെ മാറ്റണമെന്നാവശ്യം. മുരളീധര പക്ഷവും യുവനേതാക്കളുമാണ് പരാതി നൽകിയത്.

പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാർ, ദേശീയ എക്‌സിക്യൂട്ടീവ് അഗം എസ്.സേതുമാധവൻ എന്നിവർക്കാണ് പരാതി കൈമാറിയത്. പത്തനംതിട്ടയിൽ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം വൈകിക്കാൻ സംഘടനാ സെക്രട്ടറി എം. ഗണേശൻ ശ്രമിച്ചുവെന്ന് കത്തിൽ. പ്രസിഡന്റിന്റെ നിലപാട് മാറ്റങ്ങൾ പൊതുസമൂഹം സംശയത്തോടെ കണ്ടുവെന്നും പരാതിയിൽ പറയുന്നു.

Read Also : ‘ശബരിമല വിഷയം ആർഎസ്എസിന് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവ് നയം മാത്രമായിരുന്നു’: റെഡി ടു വെയ്റ്റ്

ജയിക്കില്ലെന്ന തരത്തിൽ നെഗറ്റീവ് പ്രസ്താവനകൾ ശ്രീധരൻപിള്ളയിൽ നിന്നുണ്ടായി. ശത്രുവിനെ പോലെയാണ് പത്തനംതിട്ടയിൽ സംഘടന സെക്രട്ടറി എം.ഗണേശൻ പെരുമാറിയത്.

അതേസമയം, ആർഎസ്എസ് അടിയന്തര യോഗം കൊച്ചിയിൽ ചേരുകയാണ്. തെരഞ്ഞെടുപ്പ് ഫലവും ബിജെപിയിലെ പ്രശ്‌നങ്ങളും ചർച്ചയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top