ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായി : സിപിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായെന്ന് സിപിഐ. സിപിഐ സംസ്ഥാന നിർവാഹക സമിതിയുടേതാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് പോയ സി.ദിവാകരൻ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നേതൃത്വം വേണ്ട വിധം ഇടപെട്ടില്ലെന്ന് കാണിച്ച് യോഗത്തിൽ നിന്ന് വിട്ടുനിന്നു. ജനങ്ങളുടെ പൾസ് അറിയുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടെന്ന് സി.എൻ.ജയദേവൻ കുറ്റപ്പെടുത്തി.
19 -1 എന്ന ഭീകര പരാജയം ഇടതുമുണയുടെ കെട്ടുറപ്പിനെ ഉലയ്ക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. കുറ്റമറ്റ തിരഞ്ഞെടുപ്പ് പ്രവർത്തനം എന്ന് വിലയിരുത്തിയ തിരുവനന്തപുരം മണ്ഡലത്തിലെ വമ്പൻ തോൽവിയെ കുറിച്ച് ആഴത്തിൽ പരിശോധിക്കണമെന്ന് സി.ദിവാകരൻ. പരാജയപ്പെടാൻ ശബരിമല വിഷയം കാരണമായെന്നുംജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടുവെന്നും സി.എൻ.ജയദേവൻ കുറ്റപ്പെടുത്തി.
Read Also : ലീഗിനേക്കാൾ ചെറിയ പാർട്ടി ഇപ്പോൾ സിപിഐഎം എന്ന് കുഞ്ഞാലിക്കുട്ടി
അതേസമയം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വേണ്ടത്ര പിന്തുണ നേതൃത്വത്തിൽ നിന്ന് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് മുതിർന്ന നേതാവ് കൂടിയായ സി.ദിവാകരൻ സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ നിന്ന് വിട്ടു നിന്നു.തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞതിനാൽ വിശ്രമത്തിലെന്നാണ്.
തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഇടതുമുന്നണിയെ ദോഷകരമായി ബാധിച്ചുവെന്ന പ്രാഥമിക വിലയിരുത്തലാണ് നിർവാഹക സമിതി യോഗം എത്തിയത്. വോട്ടുചോർച്ചയും ഉണ്ടായി.തിരഞ്ഞെടുപ്പ് ചുമതലുയണ്ടായിരുന്ന സബ് കമ്മിറ്റികളും, ജില്ലാ കമ്മിറ്റികളും അടിയന്തരമായികൂടി സ്ഥിതി വിശേഷം വിലയിരുത്താൻ യോഗത്തിൽ തീരുമാനമായി. തോൽവിയെ സംബന്ധിച്ച വിശദമായ പരിശോധന
ആറാം തീയതി ചേരുന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ഉണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here