ലീഗിനേക്കാൾ ചെറിയ പാർട്ടി ഇപ്പോൾ സിപിഐഎം എന്ന് കുഞ്ഞാലിക്കുട്ടി

ലീഗിനേക്കാൾ ചെറിയ പാർട്ടിയായി ഇപ്പോൾ സിപിഐഎം എന്ന് മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി. തമിഴ്‌നാട്ടിലെ ഒരു സീറ്റടക്കം, മുസ്ലീം ലീഗിന് ഇപ്പോൾ ആകെ മൂന്നു സീറ്റായി. എൽഡിഎഫിന് അതിലും കുറവായിരിക്കും. സിപിഐഎമ്മിന് ആകെ സാധ്യതയുള്ളത് തമിഴ്‌നാട്ടിൽ ഒരു സീറ്റുകിട്ടാനാണെന്നും അത് തന്നെ മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റെയും കൂടി സഹായം കൊണ്ട് ജയിച്ചു എന്നേ പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ സിപിഐഎം ചെയ്ത കാര്യങ്ങൾ ശരിയായില്ല എന്നാണ് അന്നുമിന്നും മുസ്ലീം ലീഗ് പറഞ്ഞിട്ടുള്ളത്. ശബരിമല വിഷയത്തിൽ സിപിഐഎം ജനങ്ങളെ സങ്കടപ്പെടുത്തിയതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാഹുൽ ഗാന്ധിയുടെ തൊട്ടുപുറകിൽ തന്റെ ഭൂരിപക്ഷം നിന്നുകാണാനാണ് ആഗ്രഹിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രകടനം നന്നായി വരുന്നതിൽ അദ്ദേഹത്തിന്റെ വയനാട്ടിലെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച മുസ്ലീം ലീഗിനും സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here