Advertisement

‘ഉറുമ്പ് കടിച്ച് ചാവുന്നതിനേക്കാൾ നല്ലത് ആന കുത്തി ചാവുന്നത്’: തുഷാറിന്റെ തോൽവിയിൽ വെള്ളാപ്പള്ളി നടേശൻ

May 24, 2019
0 minutes Read
vellappalli and thushar

ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാൾ നല്ലത് ആന കുത്തി ചാവുന്നതിനാലാണ് തുഷാർ വയനാട് സീറ്റ് തെരഞ്ഞെടുത്തതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശൂരിൽ മത്സരിക്കുന്നതായിരുന്നു തുഷാറിന് നല്ലത്. അവിടെ സംഘടനാ സംവിധാനം ശക്തവും സമുദായത്തിന് സ്വാധീനവുമുണ്ടായിരുന്നു. എന്നാൽ രണ്ട് മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ എൽഡിഎഫ് നേതൃത്വത്തിന് വീഴ്ച പറ്റിയതായുള്ള ആക്ഷേപം പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ പ്രകടമായി. സവർണരേയും സംഘടിത ന്യൂനപക്ഷ വിഭാഗത്തേയും കൂടെ നിർത്താനുള്ള നീക്കമാണ് പരാജയപ്പെട്ടത്. ബിജെപിക്കെതിരായ ന്യൂനപക്ഷ ഏകീകരണമാണ് കേരളത്തിൽ കോൺഗ്രസിന് അനുകൂലമായതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

തുഷാർ വെള്ളാപ്പള്ളിക്ക് വയനാട് മണ്ഡലത്തിൽ മാവേലിക്കരയിലെ ബിഡിജെഎസ് സ്ഥാനാർത്ഥിയേക്കാൾ വോട്ട് കുറഞ്ഞതിന് പിന്നിൽ സംഘടനാ പാളിച്ചകളുണ്ട്. ആലപ്പുഴയിൽ ആരിഫിന്റെ വിജയം കോൺഗ്രസ് ജില്ലാ നേതൃത്വത്തോടുള്ള തന്റെ സമുദായത്തിന്റെ പ്രതികാരമാണ്. ഇടതുപക്ഷത്തിനും പിന്നോക്ക ആഭിമുഖ്യം നഷ്ടപ്പെട്ടതെന്നും വെള്ളാപ്പള്ളി വിലിയിരുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top