ധവാനും പരിക്ക്; ഇന്ത്യക്ക് ആശങ്കയേറുന്നു

ഓൾറൗണ്ടർ വിജയ് ശങ്കറിനു പിന്നാലെ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും പരിക്ക്. പരിശീലനത്തിനിടെയാണ് ധവാന് പരിക്കേറ്റത്. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് ഹെല്‍മറ്റില്‍ ഇടിക്കുകയായിരുന്നു.
മുഖത്താണ് പന്ത് ഇടിച്ചത്. ഉടൻ തന്നെ ഇന്ത്യൻ റ്റീം ഫിസിയോ ധവാനെ പരിശോധിച്ചു. ധവാൻ പരിശീലനം മതിയാക്കി മടങ്ങിയെങ്കിലും പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. ഇന്ന് ന്യൂസിലൻഡിനെതിരെ നടക്കുന്ന സന്നാഹ മത്സരത്തിൽ ധവാൻ കളിക്കുമോ എന്നതിനും വ്യക്തതയില്ല.
നേരത്തെ പരിശീലനത്തിനിടെ തന്നെയാണ് വിജയ് ശങ്കറിനും പരിക്കേറ്റത്. ഐപിഎൽ മത്സരത്തിനിടെ കേദാർ ജാദവിനും പരിക്കേറ്റെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്ത അദ്ദേഹം ടീമിൽ തിരിച്ചെത്തിയിരുന്നു.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!