Advertisement

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം; സംഘടനാ തലത്തില്‍ അഴിപണിക്കുള്ള പൂര്‍ണ്ണമായ അധികാരം രാഹുല്‍ ഗാന്ധിക്ക് നല്‍കി

May 25, 2019
Google News 0 minutes Read

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം സംഘടാ തലത്തില്‍ അഴിപണിക്കുള്ള പൂര്‍ണ്ണമായ അധികാരം രാഹുല്‍ ഗാന്ധിക്ക് നല്‍കി. രാജിയില്‍ ഉറച്ച് നിന്ന അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആവശ്യം പ്രവര്‍ത്തകസമിതി യോഗം അംഗീകരിച്ചില്ല. തോല്‍വി അംഗീകരിക്കുന്നുവെന്നും ക്രിയാത്മാക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും യോഗത്തിന് ശേഷം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച പ്രവര്‍ത്തക സമിതി യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. ഇപ്പോള്‍ രാജി വെക്കാനുള്ള തീരുമാനം കൂടുതല്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുകയെന്നും പ്രശ്‌ന പരിഹാരം ഉണ്ടാകില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന് ആവശ്യം ഐക്യകണ്‌ഠേന തള്ളി യോഗം പാസാക്കി.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംഘടനപരമായ പരിഷ്‌കരണങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ്ണമായ അധികാരം നല്‍കി കൊണ്ട് പ്രമേയം പാസ്സാക്കി. തോല്‍വി സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ പിന്നീടാണ് ഉണ്ടാവുക. എല്ലാ കാര്യവും പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും.

വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് സംഘടന തലത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് സൂചന. അപ്പോഴും പരാജയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണമുന്നയിക്കുന്ന സഖ്യ കക്ഷികളെ എങ്ങനെ അനുനയിപ്പിക്കുമെന്നതും ശ്രദ്ധേയമാകും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here