Advertisement

ഹോളിവുഡ് പോലൊരു മോളിവുഡ് ഷോര്‍ട്ട് ഫിലിം ‘മാഗ്നിറ്റോ’

May 25, 2019
Google News 2 minutes Read

സിനിമ പോലെ പലപ്പോഴും ഹ്രസ്വചിത്രങ്ങളും ജന ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ് ‘മാഗ്നറ്റോ’ എന്ന ഷോട്ട് ഫിലിം. സസ്‌പെന്‍സ് ത്രില്ലര്‍ കാഴ്ച വെയ്ക്കുന്ന ചിത്രം യൂട്യൂബിലാണ് റിലീസ് ചെയ്തത്.  ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഹോളിവുഡ് സീരീസ് ത്രില്ലറുകള്‍ പോലെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നിതീഷ് സഹദേവാണ്. ഫാന്റസി ത്രില്ലര്‍ ജേണറിലാണ് മാഗ്നറ്റോ ചിത്രീകരിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ XMAN(MAGNETO)ന്റെ ആരാധകനായിരുന്ന ചെറുപ്പക്കാരന് MAGNETO യുടെ പവര്‍ കൈവരുന്നതോടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് മാഗ്നറ്റോയുടെ പ്രമേയം.

അതേസമയം പ്രതീക്ഷകള്‍ ബാക്കിയാക്കിയാണ് ചിത്രം അവസാനിക്കുന്നത്. മാത്രമല്ല, തുടര്‍ ഭാഗങ്ങള്‍ സിനിമയായോ സീരീസുകളായോ ഉടന്‍ ഉണ്ടായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ആനന്ദ് മേനോനാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here