അന്താരാഷ്ട്ര ബർഗർ ദിനത്തിൽ സൗജന്യമായി ബർഗറുകൾ നൽകാനൊരുങ്ങി മക്‌ഡോണൾഡ്‌സ്

അന്താരാഷ്ട്ര ബർഗർ ദിനത്തിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ബർഗറുകൾ നൽകാനൊരുങ്ങി മക്‌ഡോണൾഡ്‌സ്. 2,50,000 ക്വാർട്ടർ പൗണ്ടറുകൾ സൗജന്യമായി നൽകാനാണ് മക്‌ഡോണൾഡ്‌സ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
മെയ് 28 നാണ് അന്താരാഷ്ട്ര ബർഗർ ദിനം. സൗജന്യ ക്വാർട്ടർ പൗണ്ടർ സേവനം ലഭിക്കാൻ ഉപഭോക്താക്കൾ mymacca ആപ്പിൽ കയറി ‘മൈ റിവാർഡ്‌സ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. തങ്ങൾക്ക് സേവനം ലഭ്യമാണോ എന്ന് അവിടെ അറിയാൻ സാധിക്കും.
Read Also : ലോകത്തിലെ ഏറ്റവും വിലക്കൂടിയ ബർഗർ !! ലേലത്തുക 36,000 ദിർഹം !!
ഓസ്‌ട്രേലിയയിൽ മാത്രമേ നിലവിൽ ഈ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളു. തങ്ങളാണ് മക്‌ഡോണൾഡ്‌സിന്റെ ഏറ്റവും പരിഷികൃത രൂപം നൽകിയതെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയിലെ മക്‌ഡോണൾഡ്‌സ ശൃംഖലകളിൽ ഈ ‘ഗിവ് അവേ’ ഓഫർ പ്രഖ്യാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here