Advertisement

നാഗമ്പടം പാലം പൊളിച്ചു നീക്കി

May 25, 2019
Google News 0 minutes Read
nagambadam over bridge removed

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കാൻ സാധിക്കാതിരുന്ന കോട്ടയം നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിച്ചു നീക്കി. ആറ് ഭാഗങ്ങളായി മുറിച്ചു മാറ്റിയാണ് പാലം ഒഴിവാക്കിയത്. ഇന്നലെ രാത്രി നിർത്തിവച്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം ഉടൻ പുനസ്ഥാപിക്കും.

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രാവിലെ ഒൻപതേകാലിനാണ് കമാനത്തിന്റെ ഒരു ഭാഗം മുറിച്ച് താഴെയിറക്കിയത്. ഒന്നരയോടെ കമാനം പൂർണമായും നീക്കി. പിന്നീട് ആറ് ഭാഗങ്ങളായി പാലം മുറിക്കുന്ന ജോലികൾ ആരംഭിച്ചു

നാല് മണിക്ക് ഭീമൻ കോൺക്രീറ്റ് പാളിയുടെ ആദ്യ ഭാഗം ഉയർത്തി നീക്കി. ഘട്ടം ഘട്ടമായി പാലം പൂർണമായും മാറ്റി. ഇന്നലെ രാത്രി മുതൽ കോട്ടയം വഴിയുള്ള ട്രെയിൽ ഗതാഗതം പൂർണമായി നിർത്തി വച്ചിരുന്നു. ഇത് ഇന്ന് അർധരാത്രിയോടെ പുനസ്ഥാപ്പിക്കാനാകും. പഴയ പാലം നീക്കിയതോടെ കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കൽ ജോലികൾ റെയിൽവേ ഉടൻ ആരംഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here