Advertisement

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിനെതിരെ അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ബോള്‍ട്ടണ്‍

May 25, 2019
Google News 1 minute Read

ഉത്തരകൊറിയയുടെ മിസൈല്‍പരീക്ഷണത്തിനെതിരെ അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ബോള്‍ട്ടണ്‍. അമേരിക്ക-ഉത്തരകൊറിയ ഉച്ചകോടികള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനു ശേഷം ആദ്യമായാണ് അമേരിക്കയുടെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം. ഇപ്പോഴും അമേരിക്ക ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബോള്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.

യുഎന്‍ രക്ഷാസമതിയുടെ തീരുമാനത്തെ ലംഘിക്കുന്നതാണ് ഉത്തരകൊറിയയുടെ തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണമെന്നാണ് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ബോള്‍ട്ടണ്‍ പറഞ്ഞത്.ആദ്യമായാണ് അമേരിക്കയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് വിശദീകരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജപ്പാന്‍ സന്ദര്‍ശനം നടക്കാനിരിക്കെയാണ് ഉത്തരകൊറിയക്കെതിരെയുള്ള ആരോപണമെന്നതും ശ്രദ്ദേയമാണ്.

ഇപ്പോഴും അമേരിക്ക കിംജോങ്ങ് ഉന്നുമായി തുറന്ന് സംസാരിക്കുവാന്‍ തയ്യാറാണ് എന്നാല്‍ ഹനോയി ഉച്ചകോടിയിലെ അതെ നിലപാട് തന്നെയാണ് ഉന്നിനുള്ളത്.ട്രംപ് ഉന്നിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും് അത് കടക്കണോ വേണ്ടയോ എന്നുള്ളത് ഉന്നിന് തീരുമാനിക്കാമെന്നും ബോള്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക ഉത്തരകൊറിയ ഉച്ചകോടികള്‍ രണ്ടു തവണയും പരാജയപ്പെട്ടിരുന്നു. മൂന്നാം ഉച്ചകോടിക്കുള്ള സാധ്യതകള്‍ നിലനില്‍ക്കെയാണ് ബോള്‍ട്ടന്റെ അപ്രതീക്ഷിത പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here