വയനാട്ടിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം; ഒരാൾ വെടിയേറ്റ് മരിച്ചു

വയനാട് പുൽപ്പള്ളി കന്നാരം പുഴയിൽ വച്ച് സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കത്തിനൊടുവിൽ ഒരാൾ വെടിയേറ്റു മരിച്ചു. പുൽപ്പള്ളി കന്നാരം കാട്ടു മാക്കൽ മിഥുൻ പത്മൻ(36) എന്ന വർക്കിയാണ് കൊല്ലപ്പെട്ടത്.

സുഹൃത്തും പ്രദേശവാസിയുമായ ചാർളിയാണ് നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചതെന്നാണ്’ സൂചന. കൂടെയുണ്ടായിരുന്ന മിഥുന്റെ ഇളയച്ഛൻ കിഷോറിന് ഗുരുതര പരിക്കുണ്ട്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഒരാഴ്ച്ചയായി ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമായിരുന്നു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top