മോദിയെ കിട്ടിയ ഇന്ത്യക്കാർ ഭാഗ്യവാന്മാരാണ്; അഭിനന്ദനവുമായി ഡൊണാൾഡ് ട്രംപ്

ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിൽ മോദിക്ക് അഭിനന്ദനമറിയിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മോദിയെ പ്രധാനമന്ത്രിയായി കിട്ടിയ ഇന്ത്യക്കാർ ഭാഗ്യവാന്മാരാണെന്ന് ട്രംപ് പറഞ്ഞു. ഇന്നലെ രാത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതിനു ശേഷമായിരുന്നു ട്രംപിൻ്റെ അഭിപ്രായ പ്രകടനം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്.
‘നരേന്ദ്രമോഡിയുമായി സംസാരിച്ചു. രാഷ്ട്രീയ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. അദ്ദേഹം വലിയൊരു മനുഷ്യനും ഇന്ത്യക്കാരുടെ മികച്ച നേതാവുമാണ്. മോഡിയെ കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണ്.’- ഇതായിരുന്നു ട്വീറ്റ്.
മോദി അധികാരം നിലനിര്‍ത്തുന്നതോടെ യുഎസ്- ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമാകുമെന്നും ഒരുമിച്ചുള്ള സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. നേരത്തെ നെതന്യാഹുവടക്കമുള്ള നേതാക്കള്‍ മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
മുപ്പതാം തിയതിയാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുക്കുന്നത്. മന്ത്രിസഭാ രൂപവത്ക്കരണത്തിനുള്ള ചര്‍ച്ചകള്‍ ബിജെപി നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here