Advertisement

‘എന്നെങ്കിലും എന്നെ തേടി സഹോദരൻ വരും’; ഓർമ്മകൾക്ക് മങ്ങലേറ്റ് ആശുപത്രിയിൽ കഴിയുന്ന തമിഴ്‌നാട് സ്വദേശി ഉറ്റവരെ തേടുന്നു

May 26, 2019
0 minutes Read

ഓർമ്മകൾക്ക് മങ്ങലേറ്റ് ആശുപത്രിയിൽ കഴിയുന്ന തമിഴ്‌നാട് സ്വദേശി ഉറ്റവരെ തേടുന്നു. അപകടത്തിൽ പാതി ശരീരം തളർന്ന ഇയാൾ സുമനസുകളുടെ സഹായത്തിൽ കോഴിക്കോട് ബീച്ച് ആശുപത്രയിയിൽ കഴിയുകയാണ്. ഇയാളുമായി ബന്ധമുള്ളവർ ഉടനെ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

കോഴിക്കോട് ബീച്ച് ആശുപത്രയിലെ പതിനൊന്നാം നമ്പർ വാർഡിൽ ദിവസങ്ങളായി കഴിയുകയാണ് ഇയാൾ. കഴിഞ്ഞ മെയ് 5 നാണ് ആരൊക്കെയോ ചേർന്ന് അപകടത്തിൽ പാതി തളർന്ന ഇയാളെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്നും ബീച്ച് ആശുപത്രിയിൽ എത്തതിച്ചപ്പോഴും ഒന്ന് എഴുന്നേറ്റിരിക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. പിന്നീട് 5 ദിവസങ്ങൾക്ക് മുൻപാണ് വ്യക്തമല്ലെങ്കിലും വാക്കുകൾ കൂട്ടിച്ചേർത്ത് സംസാരിക്കാൻ തുടങ്ങിയത്.

ഓർമ്മകളിൽ ഇടയ്ക്ക് വെളിച്ചം തട്ടുമ്പോൾ പേര് പരശുരാമൻ എന്നും നാട് തമിഴ്‌നാട്ടിലെ മാവട്ടം ആണെന്നും പറയും. എന്നാൽ പറഞ്ഞ വിലാസത്തിൽ അധികൃതർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.

തലശ്ശേരിയിലെ ടി സി മുക്കിൽ തന്റെ സഹോദരി ഉണ്ടെന്നും അവരെ ബന്ധപ്പെട്ടാൽ തനിക്ക് നാട്ടിൽ എത്തതാനാവുമെന്നുമാണ് ഇദ്ദേഹം പറയുന്നത് പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത ഈ മനുഷ്യന് എപ്പോൾ ആവശ്യവും ഉറ്റവരുടെ സാമീപ്യവും പരിചരണവുമാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top