പ്രവര്‍ത്തന സജ്ജമാക്കാതെ കായംകുളം നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സ്

കോടികള്‍ മുടക്കി പണികഴിപ്പിച്ച കായംകുളം നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സ് പ്രവര്‍ത്തന സജ്ജമാക്കാതെ നഗരസഭയുടെ അനാസ്ഥ. ഉത്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കടമുറികള്‍ ടെണ്ടര്‍ ചെയാനോ വ്യാപാരികള്‍ക്ക് വിട്ട് കൊടുക്കാനോ നഗരസഭ തയാറാകുന്നില്ലന്നാണ് ആരോപണം.
നഗരസഭയുടെ ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മാണത്തിന് ഇവിടെ ഉണ്ടായിരുന്ന നിരവധി കച്ചവടക്കാരെ 9 വര്‍ഷം മുന്‍പ് കുടിയൊഴിപ്പിച്ചിരുന്നു. പുതിയ ക്ലോംപ്ലക്‌സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവര്‍ക്ക് ഇവിടെ കടമുറികള്‍ വിട്ട് നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉത്ഘാടനവും കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ നഗരസഭ തയാറായിട്ടില്ല. ഇതുമൂലം കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ ആശങ്കയിലായി. കടകള്‍ വ്യാപാരികള്‍ക്ക് നല്‍കുവാന്‍ ടെന്‍ഡര്‍ വെക്കുവാനോ കൗണ്‍സിലില്‍ ചര്‍ച്ചക്ക് വെച്ച് പരിഹാരം കാണുവാനോ നഗരസഭയുടെ ഭാഗത്ത് നിന്ന് നീക്കമൊന്നുമില്ലാത്തതാണ് വ്യാപാരികളെ ആശങ്കാകുലരാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here