മൂന്നാര്‍ കോളനിയിലെ കുടിവെള്ളം സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് മാത്രം; പരാതിയുമായി നാട്ടുകാര്‍

മൂന്നാര്‍ കോളനിയിലെ കുടിവെള്ളം സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് മാത്രം നല്‍കുന്നെന്ന് പരാതി. സാധരണക്കാര്‍ക്ക് വെള്ളമെത്തിക്കുന്നതിന് നിര്‍മ്മിച്ച പഞ്ചായത്ത് ടാങ്കുകളില്‍ നിന്നും റിസോര്‍ട്ടുകള്‍ക്ക് വെള്ളമെത്തിക്കുന്നത് അധിക്യതുടെ ഒത്താശയോടെയെന്നാണ് കോളനി നിവാസികള്‍ പറയുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
ഓരോ വര്‍ഷവും കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകള്‍ കോടികളാണ് മൂന്നാര്‍ മേഘലയില്‍ ചിലവിടുന്നത്. വെള്ളം ശേഖരിക്കാന്‍ മലമുകളില്‍ ടാങ്കുകള്‍ സ്ഥാപിച്ച് വീടുകളില്‍ വെള്ളമെത്താന്‍ പൈപ്പുകള്‍ പിടിപ്പിക്കുകയും ചെയ്യും. എന്നാല്‍ വെള്ളമെത്തണമെങ്കില്‍ പുറമെയുള്ള ചില കോളനിവാസികള്‍ക്ക് പണം നല്‍കണം. പഞ്ചായത്ത് സ്ഥാപിച്ച പൈപ്പുകള്‍ക്ക് പുറമെ ഓസുകള്‍ വാങ്ങിനല്‍കിയാല്‍ ഇത്തരക്കാര്‍ രാവിലെയും വൈകുന്നേരവും വെള്ളം നല്‍കും. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇതും കോളനികളില്‍ നിലച്ചിരിക്കുകയാണ്. പ്രശ്നം മറ്റൊന്നുമല്ല കോളനികളില്‍ കോട്ടേജുകളും റിസോര്‍ട്ടുകളും ഉയര്‍ന്നതാണ് കാരണം. സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ വെള്ളത്തിന്റെ ആവശ്യം ക്രമാതിതമായി ഉയര്‍ന്നു. ഇതോടെ വീടുകളില്‍ പണം നല്‍കിയാല്‍ പോലും വെള്ളമെത്താത്ത സ്ഥിതിയായി. പഞ്ചായത്ത് സ്ഥാപിച്ച ടാങ്കുകളില്‍ നിന്നും ഇപ്പോള്‍ വെള്ളമെത്തുന്നത് റിസോര്‍ട്ടുകളിലും കോട്ടേജുകളിലും മാത്രമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
മലിനജലം ഒഴുകുന്ന ഓടകളില്‍ കൂടിയാണ് കുടിവെള്ളപൈപ്പുകള്‍ കടന്നുപോകുന്നത്. പൈപ്പ് പൊട്ടിയാല്‍ മലിനജലം ഓസുകളില്‍ കയറുകയും ചെയ്യും. വെള്ളത്തിന്റെ പേരില്‍ ഒരു മാസം പതിനായിരങ്ങളാണ് ഇത്തരക്കാര്‍ കൊയ്യുന്നത്. പഞ്ചായത്ത് സ്ഥാപിച്ച ടാങ്കുകളില്‍ നിന്നും വെള്ളം പണത്തിന് വില്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധിക്യതര്‍ തയ്യറാകുന്നില്ല. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏക ഭൂമിയാണ് മൂന്നാര്‍ കോളനി. ഇവിടെ ആയിരക്കണക്കിന് ആളുകളാണ് താമസിക്കുന്നത്. ഇവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here