Advertisement

‘രമ്യ ഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമർശം പി കെ ബിജുവിന്റെ തോൽവിക്ക് കാരണമായി’: എ കെ ബാലൻ

May 26, 2019
1 minute Read

ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ബിജുവിന്റെ തോൽവിയ്ക്ക് കാരണം രമ്യ ഹരിദാസിനെതിരായുള്ള എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ പരാമർശമെന്ന് മന്ത്രി എ കെ ബാലൻ. പാർട്ടി തലത്തിൽ സമഗ്ര അന്വേഷണം ഉണ്ടാകണമെന്നും ബാലൻ തിരുവനന്തപുരത്ത് പറഞ്ഞു.

രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമർശം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാം. ഇതിൽ പാർട്ടി തലത്തിൽ സമഗ്ര അന്വേഷണമുണ്ടാകും. വിജയരാഘവന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും അത് വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളതായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷ് അഭിപ്രായപ്പെട്ടിട്ടില്ല. ചെർപ്പുളശ്ശേരി സംഭവത്തിലും, കൊടുവാൾ സംഭവത്തിലും ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് രാജേഷ് പറഞ്ഞത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നും എ കെ ബാലൻ പറഞ്ഞു.

Read more: രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

രമ്യ ഹരിദാസിനെതിരെ എ വിജയരാഘവൻ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ആലത്തൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top