നേതാക്കൾ പ്രാചാരണ രംഗത്ത് സജീവമായില്ല; മുതിർന്ന നേതാക്കളെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുതിർന്ന നേതാക്കളെ കുറ്റപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പി ചിദംബരം എന്നിവർക്കെതിരെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. മൂന്ന് പേരും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. മൂന്ന് പേരും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചില്ലെന്നും മക്കൾക്കു വേണ്ടിയാണ് പ്രചാരണം നടത്തിയതെന്നുമാണ് പ്രധാനമായും ഉന്നയിച്ച വിമർശനം.

രാജസ്ഥാനിൽ വിജയം സാധ്യമായിരുന്നുവെങ്കിലും അശോക് ഗെലോട്ട് വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്നാണ് ആരോപണം. അശോക് ഗെലോട്ട് മുഖ്യമന്ത്രിയായതിന് ശേഷമാണ് മകൻ വൈഭവ് ഗെലോട്ടിനെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കാനുള്ള ശ്രമം നടത്തിയത്. തെരഞ്ഞെടുപ്പിൽ ജോദ്പൂരിൽ നിന്നും മത്സരിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കർഷകരുടെ കടം എഴുതി തള്ളിയത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതിന് പകരം മകന്റെ വിജയത്തിന് വേണ്ടി മാത്രം പ്രവർത്തിച്ചു എന്നതാണ് ആക്ഷേപം. വൈഭവിന് വേണ്ടി അശോക് ഗെലോട്ട് പ്രചാരണ രംഗത്ത് സജീവമായിട്ടും പരാജയമായിരുന്നു ഫലം. ഇതും കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

മധ്യപ്രദേശിന്റെ കാര്യമെടുക്കുകയാണെങ്കിൽ അവിടെയും കോൺഗ്രസിനാണ് ഭരണം. അത് വേണ്ട രീതിയിൽ വിനിയോഗിക്കപ്പെട്ടില്ലെന്ന് രാഹുൽ വിമർശനം ഉന്നയിച്ചു. ചിന്ദ്വാരയിൽ മകൻ നകുൽ നാഥിന് വേണ്ടിയായിരുന്നു കമൽ നാഥിന്റെ പ്രവർത്തനം. സംസ്ഥാനത്ത് പാർട്ടിക്ക് വേണ്ടി മതിയായ രീതിയിൽ പ്രവർത്തിച്ചില്ല. കമൽ നാഥ് മുഖ്യമന്ത്രിയായ ശേഷമാണ് നകുലിനെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. കമൽ നാഥിന്റെ പ്രവർത്തനം മകന് വേണ്ടി ചിന്ദ്വാരയിൽ മാത്രം ഒതുങ്ങി. മറ്റ് മണ്ഡലങ്ങളിൽ കമൽനാഥ് വേണ്ട ശ്രദ്ധ ചെലുത്തിയില്ലെന്നും രാഹുൽ വിമർശിച്ചു.

ഇതേ വിമർശനമാണ് ചിദംബരത്തിനെതിരേയും ഉയർന്നിരിക്കുന്നത്. മകൻ കാർത്തിയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ചിദംബരം ഇടപെട്ടുവെന്നും ശിവഗംഗയിൽ മാത്രം പ്രവർത്തനങ്ങൾ ഒതുങ്ങിയെന്നും രാഹുൽ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ ചിദംബരത്തെ ഡൽഹിയിൽ പോലും കാണാൻ കഴിയാത്ത അവസ്ഥയുണ്ടായെന്നും രാഹുൽ വിമർശിച്ചു. അതേസമയം, തകർന്നടിഞ്ഞ സനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More