‘ഇത് ഇടതുപക്ഷ നിലപാടിന് യോജിക്കുന്നതല്ല’; എം എം മണിക്ക് വി എസ് അച്യുതാനന്ദന്റെ കത്ത്

റിസോട്ടുകൾക്കും ഹോട്ടലുകൾക്കും എൻഒസി പോലും ആവശ്യപ്പെടാതെ വൈദ്യുതി കണക്ഷൻ നൽകാൻ ഉത്തരവിറക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രിക്ക് വി എസ് അച്യുതാനന്ദൻ കത്ത് നൽകി. കെഡിഎച്ച് വില്ലേജ്, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിരട്ടി, പള്ളിവാസൽ തുടങ്ങിയ വില്ലേജുകളിലെ റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കുമാണ് കണക്ഷൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് തിരിച്ചുപിടിച്ച കയ്യേറ്റങ്ങളും പൊളിച്ചു കളഞ്ഞ നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ നടക്കുന്ന കേസുകളെപ്പോലും ഈ തീരുമാനം പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎസ് കത്ത് നൽകിയിരിക്കുന്നത്. ഇടതുപക്ഷ നിലപാടിന് യോജിക്കുന്നതല്ലെന്നും തീരുമാനമെന്നും വി എസിന്റെ കത്തിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here