Advertisement

കൊച്ചി ബ്രോഡ്‌വേയിൽ തീപിടുത്തം

May 27, 2019
0 minutes Read

കൊച്ചി ബ്രോഡ്‌വേയിൽ തീപിടുത്തം. ബ്രോഡ്‌വേയിലെ വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം ആരംഭിച്ചു.

ബ്രോഡ്‌വേയിലെ ക്ലോത്ത് ബസാറിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. തുണിത്തരങ്ങൾ മാത്രം ലഭിക്കുന്ന ഇടമെന്നിരിക്കെ തീ പടർന്ന് പിടിക്കാമുള്ള സാധ്യത ഏറെയാണ്.

എന്നാൽ രണ്ട് കടകളിലേക്ക് കൂടി തീ പടർന്ന് പിടിച്ചിട്ടുണ്ട്. പരിസരത്തെ കടകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top