ഇറാന്‍- അമേരിക്ക ബന്ധത്തില്‍ ഉലച്ചില്‍; സഹായം തേടി ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ഇറാഖില്‍

ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ബാഗ്ദാദില്‍. അമേരിക്കയുമായുള്ള ഇറാന്റെ ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സരിഫിന്റെ ഇറാഖ് സന്ദര്‍ശനം. വിഷയത്തില്‍ ഇറാനും അമേരിക്കക്കും ഇടനിലക്കാരായി നില്‍ക്കാന്‍ തയ്യാറാണെന്ന് ഇറാഖിന്റെ ഉറപ്പ്.
1500 ലധികം പട്ടാളക്കാരെ അറബ് രാഷ്ട്രങ്ങളിലേക്ക് അമേരിക്ക വീണ്ടും വിന്യസിച്ചതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ഇറാഖ് സന്ദര്‍ശിച്ചത്. അമേരിക്കയുടെ പുതിയ നീക്കം കൂടുതല്‍ അപകടകരമാണെന്ന് സരിഫ് പറഞ്ഞു. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ധുല്‍ മഹ്ദിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി സരിഫ് കൂടിക്കാഴ്ച്ച നടത്തി. മഹ്ദിയുമായി ഇറാന്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചാണ് ചര്‍ച്ച ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തികമായും രാഷ്ട്രീയപരമായും സൈനികമായും മുന്നില്‍ നില്‍ക്കുന്ന ഇറാഖിന്റെ സഹായം ഇറാന്‍ ആവശ്യപ്പെട്ടു. അമേരിക്കയുടേയും ഇറാന്റെയും ഇടനിലക്കാരനായി സംസാരിക്കാന്‍ തയ്യാറാണെന്ന് ഇറാഖ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അല്‍ ഹല്‍ബൌസി പറഞ്ഞു.
2015 ലെ ആണവകരാറില്‍ നിന്നും അമേരിക്ക പിന്മാറിയതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നത്. നിലവില്‍ ഇറാനുമേല്‍ അമേരിക്കയുടെ ആണവ ഉപരോധം നിലനില്‍ക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here