കൊച്ചിയിൽ നാല് മാസമായ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു

കൊച്ചി പാലാരിവട്ടതു ‘അമ്മ 4 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി തൂങ്ങി മരിച്ചു. കൊട്ടാരക്കര സ്വദേശിനി ഉദയ(30) ആണ് ആത്മഹത്യ ചെയ്തത്. ഇവർ ഏതാനും മാസമായി പാലാരിവട്ടത്ത് ഒരു ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു.
കുടുംബവുമായി അകൽച്ചയിലായിരുന്നുവെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. എന്നാൽ ഇന്ന് ഏഴ് മണിയോടുകൂടിയാണ് സംഭവം പുറം ലോകം അറിയുന്നത്.
Read Also : ‘അത് കൊലപാതകമല്ല’; വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച പിക് അപ് വാനിന്റെ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ
മുറി തുറക്കാതിരുന്നതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ പരിശോധിച്ചപ്പോഴാണ് മരണം നടന്ന കാര്യം അറിയുന്നത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്ത് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here