തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അഡ്വ.ബിജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡിആര്‍ഐയ്ക്ക് എതിര്‍പ്പ്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അഡ്വ.ബിജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് ഡിആര്‍ഐ. കേസിലെ നിര്‍ണ്ണായക കണ്ണിയാണ് അഭിഭാഷകന്‍. ഇയാളെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ട് പോകില്ല. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവ് നശിപ്പിക്കുമെന്നും ഡിആര്‍ഐ വ്യക്തമാക്കി. നിലവില്‍ കേസ് ബുധനാഴ്ചയിലേക്ക് മാറ്റി.
ഒമാനില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികള്‍, കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തേക്കു വരുമ്പോഴാണ് ഡി.ആര്‍.ഐ 25 കിലോ സ്വര്‍ണം പിടികൂടുന്നത്. അഭിഭാഷകനായ ബിജുവിനു വേണ്ടിയാണ് സ്വര്‍ണ്ണം കടത്തിയതെന്ന് പ്രതികളായ സുനിലും സെറീനയും കുറ്റ സമ്മതം നടത്തിയിരുന്നു. യാത്രക്കാര്‍ പരമാവധി ക്യാബിന്‍ ലഗേജായി ഏഴു കിലോ സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവു എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഇവരില്‍ നിന്ന് ഡിആര്‍ഐ 25 കിലോ സ്വര്‍ണ്ണം പിടികൂടിയത്. പ്രധാനപ്രതി അഡ്വ. ബിജുവടക്കം ഇരുപതോളം പേര്‍ സ്വര്‍ണക്കടത്തില്‍ ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here