Advertisement

മകന്‍ സ്ത്രീ ആയി മാറിയത് നാട്ടുകാരെ സന്തോഷ പൂര്‍വ്വം അറിയിച്ച് ഒരമ്മ…

May 27, 2019
Google News 1 minute Read

എത്ര തന്നെ പുരോഗമന വാദം പറഞ്ഞാലും ട്രന്‍സ് ജെന്‍ഡര്‍ വിഭാഗത്തോട് ആളുകള്‍ കാണിക്കുന്ന മനോഭാവം ഒന്നു വേറെ തന്നെയാണ്. ദിനം പ്രതി നിരവധി മോശം അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ട്രാന്‍സ് ജെന്‍ഡറുകളെക്കുറിച്ചുള്ള വാര്‍ത്തകളും നാം കേള്‍ക്കുന്നവയില്‍ ചിലത് മാത്രമാണ്. പലപ്പോഴും വീട്ടുകാരില്‍ നിന്നുപോലും മോശം അനുഭവങ്ങള്‍ നേരിടേണ്ട ഒരവസ്ഥയുണ്ട്.

എന്നാല്‍ ഇത്തരം സാഹചര്യത്തെ മറികടന്നുകൊണ്ട്. സ്വന്തം മകന്‍ ട്രാന്‍സ് ജെന്‍ഡര്‍ ആയ വിവരം നാട്ടുകാരെ വിളിച്ച് കൂട്ടി ആഘോഷമാക്കിയിരിക്കുകയാണ് ഈ അമ്മ.
കണ്ണൂര്‍ തോട്ടട സ്വദേശി കൊച്ചമ്മയാണ് മകന്‍ ജോണി ലിംഗംമാറ്റ ശസ്ത്ര ക്രിയനടത്തി സ്‌നേഹ ആയ വിവരം സന്തോഷ പൂര്‍വ്വം നാട്ടുകാരെ അറിയിച്ചിരിക്കുന്നത്. സ്‌നേഹയുടെ ജല്‍സ ചടങ്ങുകള്‍ ആഘോഷമാക്കാന്‍ ട്രാന്‍സ് ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടുകാരും പങ്കെടുത്തു.

ലിംഗമാറ്റ ശസ്തര്ക്രിയയിലൂടെ സ്ത്രീ ആയിമ മാറുന്നവരെ പുതിയ ജീവിതത്തിലേക്ക് നയിക്കുന്നതിന് ഹിജഡ പാരമ്പര്യത്തില്‍ നടത്തുന്ന ചടങ്ങാണ് ജല്‍സ. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന് കേരളത്തില്‍ അംഗീകാരം ലഭിച്ചതോടെ ഇത്തരം ഈ ചടങ്ങുകള്‍ ഇപ്പോള്‍ പതിവായിട്ടുണ്ട്. പലപ്പോഴും ട്രാന്‍സ് ജെന്‍ഡറുകള്‍ക്കിടയില്‍ മാത്രം ഒതുങ്ങിപ്പോകാറുള്ള ഈ ചടങ്ങിനെ വ്യത്യസ്തമാക്കും വിധമായിരുന്നു കണ്ണൂരില്‍ നടന്ന ജല്‍സ. അതിനു കാരണം കൊച്ചമ്മ എന്ന അമ്മയാണ്.

സ്‌നേഹയെ ചെറുപ്പം മുതല്‍ അറിയാവുന്ന ബന്ധുക്കളും നാട്ടുകാരും വിരുന്ന് ഗംഭീരമാക്കി മാറ്റി. അതിഥികള്‍ക്ക് ഭക്ഷണം ഒരുക്കിയതും വിളമ്പിയതും സ്‌നേഹയുടെ സുഹൃത്തുക്കലും നാട്ടുകാരുമായിരുന്നു.  സ്‌നേഹ വിരുന്നിനൊപ്പം കലാപരിപാടികളും ഉണ്ടായിരുന്നു. കണ്ണൂരിലെ നന്മ ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മയാണ് വിരുന്ന് സംഘടിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here