ഡബ്യുസിസി മാതൃകയായി; തെലുങ്ക് സിനിമാ മേഖലയിലും വനിതാ കൂട്ടായ്മ

മലയാള സിനിമാ മേഖലയിലെ ഡബ്ല്യുസിസിയുടെ മാതൃകയിൽ തെലുങ്ക് സിനിമാ മേഖലയിലും വനിത കൂട്ടായ്മയ്ക്ക് തുടക്കമായി. വോയിസ് ഓഫ് വുമൺ എന്ന പേരിലാണ് സംഘടന ആരംഭിച്ചിരിക്കുന്നത്. എൺപതോളം പേരാണ് നിലവിൽ സംഘടനയിലുള്ളത്.
നടി ലക്ഷ്മി മാഞ്ചു, നിര്‍മ്മാതാക്കളായ സുപ്രിയ, സ്വപ്‌ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെലുങ്ക് വനിതാ കൂട്ടായ്മ. സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.
മീ ടൂ വെളിപ്പെടുത്തലുകൾ ഇന്ത്യൻ സിനിമാ മേഖലയെ പിടിച്ച് കുലുക്കിയപ്പോൾ തെലുങ്ക് സിനിമാ ലോകത്തിൻ്റെ പേര് നിരവധി തവണ ഉയർന്നിരുന്നു. തെലുങ്ക് സിനിമ മേഖലയിലെ നിരവധി സ്ത്രീകൾ തങ്ങൾക്ക് നേരിട്ട ലൈംഗികാതിക്രമങ്ങളെപ്പറ്റി തുറന്നു പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here