വയനാട്ടിലെ പോലീസ് സേനയ്ക്ക് കരുത്ത് പകരാന്‍ പ്രാദേശികരായ അന്‍പത്തിരണ്ട് പേര്‍ പോലീസ് സേനയുടെ ഭാഗമാകുന്നു

വയനാട്ടിലെ പൊലീസ് സേനയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ പ്രാദേശികരായ അന്‍പത്തിരണ്ട് പേര്‍ പൊലീസ് സേനയുടെ ഭാഗമാകുന്നു.ആദിവാസി വിഭാഗത്തിലെ കാട്ടുനായ്ക്ക,പണിയ സമുദായങ്ങളില്‍ നിന്നായി പതിനൊന്ന് സ്ത്രീകളും, നാല്‍പ്പത്തിയൊന്ന് പുരുഷന്മാരുമാണ് പുതുതായി സേനയില്‍ എത്തുന്നത്. കേരള പൊലീസിലേക്കുള്ള സ്പെഷ്യല്‍ റിക്രൂട്ടുമെന്റിന്റെ ഭാഗമായാണ് ഇവരെ പരിഗണിച്ചത്.
വയനാട് ജില്ലയിലെ ഗോത്രവിഭാഗങ്ങള്‍ക്ക് പോലീസ് സേനയില്‍ വേണ്ട പ്രാധിനിധ്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് 2018ല്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തിയത്. ഈ മാസം ആദ്യമാണ് ഇവര്‍ തൃശൂരില്‍ പാസിംഗ് ഔട്ട് പരേഡ് നടത്തി കേരള പൊലീസിന്റെ ഭാഗമായത്. 71 പേരാണ് ഇത്തരത്തില്‍ സേനയിലെത്തിയത്. പത്താം ക്ലാസ് മുതല്‍ ബിരുദധാരികള്‍ വരെ സംഘത്തിലുണ്ട്.
സേനയിലേക്കുള്ള ഇവരുടെ കടന്ന് വരവ് വലിയ മാറ്റങ്ങള്‍ ജനകീയ പൊലീസിംഗില്‍ ഉണ്ടാക്കുമെന്ന് ജില്ലാ പൊലീസ് അധികാരികള്‍ ഉറപ്പിച്ച് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here