Advertisement

കിഫ്ബി മസാല ബോണ്ട് വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ചർച്ചയാകാമെന്ന് സർക്കാർ

May 28, 2019
Google News 0 minutes Read

കിഫ്ബി മസാല ബോണ്ട് വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മസാല ബോണ്ടിലെ വ്യവസ്ഥകളിൽ ദുരൂഹതയുണ്ടെന്നും വ്യവസ്ഥയിൽ വ്യക്തതയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. മസാല ബോണ്ടിന് നൽകേണ്ട ഉയർന്ന പലിശ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും പ്രതിപക്ഷം ആക്ഷേപമുന്നയിച്ചു.

വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി കെ.എസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസിൽ അടിയന്തര പ്രമേയത്തിന് ചർച്ചയാകാമെന്ന് സർക്കാരും നിലപാടെടുത്തു. വിഷയത്തിൽ ചർച്ചയാകാമെന്ന് ധനമന്ത്രി തോമസ് ഐസക് സ്പീക്കറെ അറിയിച്ചു.കിഫ്ബി മസാല ബോണ്ട് വിവാദം പ്രത്യേകമായി ചർച്ച ചെയ്യാമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ശ്രദ്ധ ക്ഷണിക്കലിനും സബ്മിഷനുകൾക്കും ശേഷമാണ്‌ ഈ വിഷയത്തിൽ ചർച്ച നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here