ആരോഗ്യപ്രശ്‌നങ്ങൾ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യവുമായി അരുൺ ജെയ്റ്റ്‌ലി കത്ത് നൽകി

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതായും അതിനാൽ പുതിയ സർക്കാരിലെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നത്.
ചികിത്സയ്ക്കും വിശ്രമത്തിനുമായി തനിക്ക് സമയം അനുവദിക്കണമെന്നും രണ്ടാം മോദി സർക്കാരിൽ ഉത്തരവാദിത്തം നൽകരുതെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ സർക്കാരിൽ ഭാഗമാകാൻ കഴിഞ്ഞത് വലിയ അംഗീകാരമാണെന്നും ജെയ്റ്റ്‌ലി മോദിക്കയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം മോദി സർക്കാരിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ ധനമന്ത്രിയായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here