Advertisement

സൂക്ഷിച്ചോളൂ; ഇംഗ്ലണ്ടിൽ കരീബിയൻ കാറ്റ് വീശാൻ സാധ്യതയുണ്ട്

May 29, 2019
0 minutes Read

1976 മുതൽ 1995 വരെ ക്രിക്കറ്റ് എന്നാൽ വെസ്റ്റ് ഇൻഡീസ് എന്നുകൂടി അർത്ഥമുണ്ടായിരുന്നു .1995വരെ ഒരു ടെസ്റ്റ് പരമ്പരപ്പോലും അവർ എതിരാളികൾക്ക് വിട്ടുനൽകിയിട്ടില്ല .എന്നാൽ അതെ വെസ്റ്റിൻഡീസാണ് 2017 ചാമ്പ്യൻസ് ട്രോഫിയിൽ യോഗ്യത നേടാനാകാതെ തകർന്നടിഞ്ഞത് .വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡും കളിക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കി പുറത്തുവന്നതോടെ പ്രതിസന്ധി രൂക്ഷമായി . രണ്ടു ട്വന്റി ട്വന്റി കീരിടങ്ങൾ നേടിയെങ്കിലും മറ്റു ഫോർമാറ്റുകളിൽ വെസ്റ്റ് ഇൻഡീസ് എന്നത് ഒരു പേരുമാത്രമായി ഒതുങ്ങി.

ഗെയിൽ ,പൊള്ളാർഡ് ,റസ്സൽ ,തുടങ്ങിയ പ്രതിഭാശാലികളാൽ സമ്പന്നമാണ്‌ വിൻഡീസ്എങ്കിലും, ടീമിനെ ഒന്നായി നയിക്കാനുള്ള ഒരു നായകന്റെ അഭാവം കാര്യമായി അലട്ടിയിരുന്നു . 2000 മുതൽ 2019 വരെ വെസ്റ്റിൻഡീസ് പരീക്ഷിച്ചത് .പതിമൂന്നു നായകന്മാരെയാണ്.ബ്രയൻ ലാറ ഉൾപ്പടെയുള്ളവർടീമിനെ കരകയറ്റാനായി രംഗത്ത് എത്തിയെങ്കിലും ഫലം കണ്ടില്ല .

ഏകദിന ലോകകപ്പുകളിൽ വെസ്റ്റ് ഇൻഡീസ് അപ്രസക്തമായി എന്നുവേണം പറയാൻ. എന്നാൽ ഇത്തവണ കരീബിയൻ താരങ്ങൾ സന്നാഹമത്സരത്തിൽ തന്നെ നയം വ്യക്തമാക്കി കഴിഞ്ഞു.കിവീസിനെതിരായ ലോകകപ്പ് സന്നാഹമത്സരത്തിൽ ട്വന്റി ട്വന്റി ശൈലിയിൽ ബാറ്റ് വീശി ഇൻഡീസ് താരങ്ങൾ അടിച്ചുകുട്ടിയത് 421 റൺസ് . വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഏകദിന ഫോർമാറ്റിലേക്ക് തിരിച്ചെത്തുകയാണെന്ന സൂചനയാണ് അവർ  നൽകിയത് .

ക്രിക്കറ്റിന്റെ ജന്മനാട്ടിൽ നടക്കുന്ന ലോകകപ്പ് പോരാട്ടം  ആവേശജനകമാക്കുകയാണ് കരീബിയൻ പടയുടെ ലക്ഷ്യം.ഒരു പക്ഷേ  തങ്ങളുടെ പ്രതാപകാലത്തേക്കുള്ള തിരിച്ച്   പോക്കുകൂടിയായിരിക്കും ജെയ്‌സൺ ഹോൾഡർക്കും സംഘത്തിനും ഇ ലോകകപ്പ്. ഇത്തവണയും ഓൾ റൗണ്ടർമാരിൽ തന്നെയാണ് ഇൻഡീസ് പ്രതീക്ഷ .തകർത്തടിക്കാൻ ഗെയ്‌ലും റസ്സലും പൂർണ്ണ സജ്ജം .എന്നാൽ ഒറ്റക്ക് കളിജയിപ്പിക്കാൻ പ്രാപ്തിയുള്ള കെറോൺ പൊള്ളാർഡിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതെയിരുന്നത് നിരാശാജനകമാണ്.എന്തായാലും ഒന്ന് ഉറപ്പിക്കാം,
കരീബിയൻ കാറ്റ് ശക്തമായി വീശിയാൽ ഇംഗ്‌ളണ്ടിൽ പല വമ്പന്മാർക്കും അടിതെറ്റും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top