ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യവുമായി ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭ

സ്ത്രീകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യവുമായി ദക്ഷിണാഫ്രിക്കന്‍ മന്ത്രിസഭ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് മന്ത്രിസഭയില്‍ പകുതി സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവെക്കുന്നത്. മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്താനും തീരുമാനം.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് സിറില്‍ റംഫോസ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി അധികാരമേറ്റത്. ചരിത്ര തീരുമാനമാണ് തങ്ങളുടെ സര്‍ക്കാര്‍ കൈക്കൊള്ളുന്നത് എന്ന് പ്രസിഡന്റ് സിറില്‍ റംഫോസ അവകാശപ്പെട്ടു. തലസ്ഥാനമായ ജോഹന്നാസ്‌ബെര്‍ഗില്‍ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു റംഫോസ.
ഒപ്പം കഴിഞ്ഞ തവണ 36 അംഗങ്ങളുണ്ടായിരുന്ന മന്ത്രിസഭയില്‍ ഇത്തവണ 28 പേര്‍ മാത്രമേ ഉണ്ടാവൂ എന്നും റംഫോസ വ്യക്തമാക്കി. അനാവശ്യമായി മന്ത്രിമാര്‍ക്ക് ശമ്പളം കൊടുക്കുന്നത് ഒഴിവാക്കാമെന്നും ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത കൂടുതല്‍ മെച്ചപ്പെടും എന്നും റംഫോസ പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് എല്ലാ പൗരന്മാരും ബോധവാന്മാരായിരിക്കണം. രാജ്യത്തിന്റെ വികസനത്തിന് ചിലവഴിക്കാന്‍ കഴിയുന്ന തുകയാണ് അനാവശ്യകാര്യങ്ങള്‍ക്കായി ഇത്രയും കാലം ചിലവഴിച്ചതെന്നും റംഫോസ കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ദക്ഷിണാഫ്രിക്കയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കും, രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കും എന്നീ വാഗ്ദാനങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം റംഫോസ ജനങ്ങള്‍ക്ക് നല്‍കിയത്. മെയ് 8 ന് നടന്ന തെരഞ്ഞെടുപ്പില്‍ 57 ശതമാനം വോട്ടും സ്വന്തമാക്കിയാണ് റംഫോസ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലേക്കെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here