സത്യത്തിൽ ധോണി ബംഗ്ലാദേശിനു വേണ്ടി ഫീൽഡ് സെറ്റ് ചെയ്തോ?; പ്രചരിക്കുന്ന വീഡിയോയിലെ സത്യം

ബംഗ്ലാദേശുമായി നടന്ന ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരത്തിൽ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ബംഗ്ലാദേശിനു വേണ്ടി ഫീൽഡ് സെറ്റ് ചെയ്തു എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്. ആദ്യം സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ വാർത്ത പിന്നീട് ചില മാധ്യമങ്ങളും ഏറ്റെടുത്തു. എന്നാൽ സത്യത്തിൽ ധോണി ബംഗ്ലാദേശിനു വേണ്ടി ഫീൽഡ് സെറ്റ് ചെയ്തോ? എന്താണ് ആ വീഡിയോയുടെ സത്യം?
ലളിതമായി പറഞ്ഞാൽ ധോണി ബംഗ്ലാദേശിനു വേണ്ടി ഫീൽഡ് സെറ്റ് ചെയ്തിട്ടില്ല എന്നാണ് ഉത്തരം. സബ്ബിർ റഹ്‌മാൻ പന്തെറിയാൻ വരുന്നു, ധോണി മിഡ്‌വിക്കറ്റിലേക്ക് കൈചൂണ്ടുന്നു. ഒപ്പം നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന കെഎൽ രാഹുലും കൈ ചൂണ്ടുന്നു. ഉടൻ സബ്ബിർ റണ്ണപ്പ് നിർത്തുന്നു. നോക്കുമ്പോൾ ഒരു ഫീൽഡർ നടക്കുകയാണ്. ഉടൻ സബ്ബിർ അയാളോട് മിഡ്‌വിക്കറ്റിലേക്ക് നിൽക്കാൻ പറയുന്നു. ഒപ്പം ധോണിയോട് കയ്യുയർത്തി മാപ്പും പറയുന്നു. തിരികെ പന്തെറിയാൻ നടക്കുന്നു. ഇതാണ് ആ വീഡിയോയിൽ കാണുന്നത്.
ഇനി ഒരു നിയമം പറയാം. ബൗളർ പന്ത് റിലീസ് ചെയ്യുന്നതു മുതൽ ബാറ്റ്സ്മാൻ ഷോട്ട് കളിക്കുന്നതു വരെ ഫീൽഡർമാർ പൊസിഷൻ മാറുകയോ നടക്കുകയോ ഓടുകയോ ചെയ്യരുതെന്നാണ് ക്രിക്കറ്റിംഗ് റൂൾ. ‘എനി സിഗ്നിഫിക്കൻ്റ് മൂവ്മൻ്റ്’ എന്നാണ് ആംഗലേയ ഭാഷ്യം. അങ്ങനെ നീങ്ങിയാൽ ആ പന്ത് ഡെഡ് ബോളാണ്. അത് ചൂണ്ടിക്കാണിച്ചു കൊടുക്കുക മാത്രമാണ് ധോണി ചെയ്തത്. ധോണിയോടൊപ്പം ലോകേഷ് രാഹുലും ഇക്കാര്യം ചൂണ്ടിക്കാണിച്ചു. ഉടൻ സബ്ബിർ അത് പരിഹരിക്കുകയും ചെയ്തു.
സത്യത്തിൽ ഇത് മാത്രമാണ് അവിടെ നടന്നത്. അതിനെ ധോണി ഫീൽഡ് സെറ്റ് ചെയ്തു എന്നാക്കാൻ കുറച്ച് ആരാധകരും കാര്യമറിയാതെ അതേറ്റു പിടിക്കാൻ കുറച്ച് മാധ്യമങ്ങളും. എന്താലേ!
I Got this from smwhere… pic.twitter.com/NTIQHeKYwe
— ठाकुर मनिष सिंह?? (@Mrzmanish) May 29, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here