Advertisement

നോമ്പു കാലത്തിന് മാമ്പഴത്തിന്റെ രുചി പകരാന്‍ മംഗോ മാനിയ

May 30, 2019
0 minutes Read

പുണ്യം പൂക്കുന്ന പുണ്യ ദിനങ്ങള്‍ക്ക് മാമ്പഴ രുചി പകര്‍ന്ന് സൗദിയില്‍ മാമ്പഴോത്സവം .ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മാമ്പഴോത്സവത്തില്‍ 50 ല്‍ പരം വിവിധയിനം മാമ്പഴങ്ങളാണ് ഒരുക്കിയിരിക്കുന്നത്

പരിശുദ്ധ നോമ്പുകാലത്തിന്റെ പുണ്യം ഒട്ടും ചോര്‍ന്നു പോകാതെ മാമ്പഴത്തിന്റെ രുചി കൂടി പകര്‍ന്നു കൊടുത്താണ് സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാമ്പഴോത്സവം ഒരുക്കിയിരിക്കുന്നത് . ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന മാമ്പഴോത്സവം അല്‍ ഖോബാര്‍ മുന്‍സിപ്പാലിറ്റി മേധാവി ബന്ദര്‍ ഹസ്സാസി ഉപഭാക്താക്കള്‍ക്കായി തുറന്നു കൊടുത്തു .

50 ല്‍ പരം വിവിധയിനം മാമ്പഴങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് മംഗോ മാനിയ എന്ന പേരില്‍ ആരംഭിച്ച മാമ്പഴ മേളയില്‍ ഇന്ത്യ,കെനിയ,തൈലാന്റ്റ് ,ശ്രിലങ്ക , ഉഗാണ്ട,ബ്രസീല്‍, എന്നിവിടങ്ങളില്‍ നിന്നുള്ള അല്‍ഫോണ്‍സ, ബദാമി, കേസര്‍, മല്ലിക, രാജാപുരി എന്നിവയെല്ലാം മേളയില്‍ നിരത്തിയിട്ടുണ്ട് .എന്നാല്‍ ഇരുപത് ഗ്രാം തൂക്കം വരുന്ന കേരളത്തിന്റ്റെ ചക്കര കുട്ടിയും സൗദിയുടെ 2 കിലോ തൂക്കം വരുന്ന അമേസിയും തന്നെയാണ് ഉത്സവത്തിലെ താരം
സൗദിയിലെ ജിസാനില്‍ നിന്നുമുള്ള ഇരുപത്തോളം മാമ്പഴ ഇനങ്ങള്‍ മേളക്ക് കൂടുതല്‍ രുചി പകരുകയാണ്. മേള നേരില്‍ കണ്ടാസ്വാദിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ഇവിടേക്കെത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top