Advertisement

വിലക്ക് ബാധകമല്ല; കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ചാനൽ ചർച്ചകളിൽ പങ്കെടുക്കാം

May 30, 2019
4 minutes Read

അടുത്ത ഒരു മാസത്തേക്ക് ചാനൽ ചർച്ചകൾക്ക് കോൺഗ്രസ് നേതാക്കൾ പോകരുതെന്ന എഐസിസി തീരുമാനം കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ബാധകമല്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹൈക്കമാൻഡ് അനുമതി നൽകിയതിനാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് പതിവ് പോലെ ചാനൽ ചർച്ചകളിൽ പങ്കെടുക്കാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമാണ് ഇത് സംബന്ധിച്ച് ഹൈക്കമാൻഡുമായി സംസാരിച്ചത്.

കോൺഗ്രസ് വക്താക്കൾ അടുത്ത ഒരു മാസത്തേക്ക് ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല നേരത്തെ അറിയിച്ചിരുന്നു. കോൺഗ്രസ് വക്താക്കളെ ചർച്ചകളിൽ ഉൾപ്പെടുത്തരുതെന്ന് മാധ്യമങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top