Advertisement

മോദിയുടെ ക്ഷണമെത്തി; വി.മുരളീധരൻ കേന്ദ്രമന്ത്രിയാകും

May 30, 2019
Google News 0 minutes Read

രാജ്യസഭാ എം.പിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ വി.മുരളീധരൻ കേന്ദ്രമന്ത്രിയാകും. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായുളള കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വി.മുരളീധരനെ ക്ഷണിച്ചു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകുമെന്നാണ് വിവരം.  മന്ത്രിസ്ഥാനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലെന്നും മലയാളികൾക്ക് ലഭിച്ച അംഗീകാരമാണിതെന്നും വി.മുരളീധരൻ ട്വന്റി ഫോറിനോട്‌ പ്രതികരിച്ചു.

എ.ബി.വി.പി.യിലൂടെ രാഷ്ട്രീയത്തിലെത്തിയ വി.മുരളീധരൻ പിന്നീട് ബിജെപി ചുമതലകളിലേക്കെത്തുകയായിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള മുരളീധരൻ നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്. കുറേക്കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മുരളീധരൻ നെഹ്‌റു യുവകേന്ദ്ര ചെയർമാനായും പ്രവർത്തിച്ചിരുന്നു.  നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് . തലശ്ശേരി എരഞ്ഞോളിയാണ് വി.മുരളീധരന്റെ ജൻമദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here