ആഴ്ചയുടെ അവസാന ദിവസം സെന്‍സെക്‌സ് 117 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലത്തിനു ശേഷവും തെരഞ്ഞെടുപ്പ് ഔദ്യോഗിക ഫല പ്രഖ്യാപന ദിവസവും കുതിച്ചുയര്‍ന്ന വ്യാപാര വിപണി ആഴ്ചയുടെ അവസാന ദിവസമായ ഇന്ന് 117 പോയിന്റ് നഷ്ടത്തില്‍ 39,714ല്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി 23.10 പോയിന്റ് നഷ്ടത്തില്‍ 11,922.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം നേട്ടത്തോടെ മുന്നേറിയിരുന്ന വിപണി സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷം നഷ്ടത്തില്‍ ക്ലോസ് ചെയ്യപ്പെട്ടു എന്നതും ശ്രദ്ദേയമാണ്.
ബിഎസ്ഇയിലെ 1020 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1534 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പെടെ ഫാര്‍മ, ഇന്‍ഫ്ര, ലോഹം തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദ്ദം നേരിട്ടിരുന്നു. എന്നാല്‍ ഐടി മേഖലയും ഊര്‍ജ മേഖലയും ലാഭമുണ്ടാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here