Advertisement

‘വിഴിഞ്ഞത്തെ വ്യാപാരം 20 മേഖലകളിൽ കേന്ദ്രീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്’; മന്ത്രി പി. രാജീവ്

January 30, 2025
1 minute Read

വിഴിഞ്ഞം തുറമുഖത്തെ വ്യാപാരം 20 മേഖലകളിൽ കേന്ദ്രീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. മാനുഫാക്ചറിംഗ്, ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് പാര്‍ക്ക്, ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകൾ ഉൾപ്പെടെയാണ് ഇതെന്നും മന്ത്രി പറഞ്ഞു. പ്രഥമ വിഴിഞ്ഞം കോണ്‍ക്ലേവ് വൻ വിജയമായ സാഹചര്യത്തിൽ രണ്ടാം എഡിഷന്‍ അടുത്തവര്‍ഷം ജനുവരിയില്‍ നടത്താനും സർക്കാർ തീരുമാനിച്ചു.

മുന്ദ്ര തുറമുഖത്തിന്റെ മാതൃകയില്‍ വിഴിഞ്ഞത് പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുമെന്ന് അദാനി പോര്‍ട്സ് സെസ് കണ്ടെയ്നര്‍ ബിസിനസ് മേധാവി ഹരികൃഷ്ണന്‍ സുന്ദരവും പ്രഖ്യാപിച്ചു. വിഴിഞ്ഞത്തിൻ്റെ വളര്‍ച്ച സുഗമമാക്കുന്നതിന്, SEZ-കള്‍, ലോജിസ്റ്റിക്സ് ഹബ്ബുകള്‍, വെയര്‍ഹൗസുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അദാനി പോര്‍ട്ട്സ് ലക്ഷ്യമിടുന്നു.

റോഡ്, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍ വഴി കേരളത്തിൻ്റെ ഉള്‍പ്രദേശങ്ങളിലേക്ക് മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റിയുടെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഗവണ്‍മെൻ്റ് സഹകരണം ആവശ്യമാണ്. മികച്ച കണക്റ്റിവിറ്റി തടസ്സമില്ലാത്ത വ്യാപാര പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്നും അത് വലിയ സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കുകയും ചെയ്യും‌മെന്ന് ഹരികൃഷ്ണന്‍ സുന്ദ ചൂണ്ടിക്കാട്ടി.

Story Highlights : P Rajeev on Vizhinjam port Trade

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top