അമേരിക്കയുടെ നികുതി വര്‍ധനവ്; പ്രതികരിക്കാന്‍ ഇല്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍

അമേരിക്കയുടെ നികുതി വര്‍ധനവിനെതിരെ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍. അമേരിക്കയോട് സൗഹാര്‍ദപരമായി കാര്യങ്ങള്‍ സംസാരിച്ച് മനസിലാക്കും എന്നും ഒബ്രഡോര്‍ പറഞ്ഞു. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റം തടയണമെന്ന ആവശ്യം മുന്നില്‍ വെച്ചാണ് അമേരിക്ക മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മെക്‌സിക്കോയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയെ കുറിച്ച് പരസ്യ പ്രസ്താവന നടത്താനില്ലെന്ന നിലപാടിലാണ് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍. പകരം അമേരിക്കയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വാഷിംഗ്ടണിലേക്ക് തന്റെ പ്രതിനിധിയെ അയക്കുമെന്ന് ഒബ്രഡോര്‍ പറഞ്ഞു.
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വിദേശകാര്യ സെക്രട്ടറി മാഴ്‌സെലോ എബ്‌റാഡ് അമേരിക്കയിലേക്ക് പോകും എന്ന് വാര്‍ത്തകളുണ്ട്.
നികുതി വര്‍ധനവ് കൊണ്ട് ഇരു രാജ്യങ്ങള്‍ക്കും ദോശം മാത്രമാണ് സംഭവിക്കുക എന്ന് അമേരിക്കയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും എന്നും ഒബ്രഡോര്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു തീരുമാനം പ്രതീക്ഷിച്ചതല്ലെന്ന് ഒബ്രഡോര്‍ പറഞ്ഞു. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനം നികുതിയാണ് അമേരിക്ക വര്‍ധിപ്പിച്ചത്. ജൂണ്‍ 10 മുതല്‍ നികുതി വര്‍ധന നിലവില്‍ വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here