Advertisement

ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള ശ്രമം: തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം; ട്വിറ്ററിൽ ട്രെൻഡിംഗ്

June 1, 2019
Google News 1 minute Read

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ക​ര​ട് കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെത്തുടർന്ന് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ പ്ര​തി​ഷേ​ധം വ്യാ​പി​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഹി​ന്ദി ഭാ​ഷ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലൂ​ടെ കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്നാ​രോ​പി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ കനത്ത പ്രതിഷേധമാണ് നടക്കുന്നത്.

സ്കൂ​ളു​ക​ളി​ൽ ഹി​ന്ദി നി​ർ​ബ​ന്ധി​ത മൂ​ന്നാം ഭാ​ഷ​യാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പ്ര​തി​ഷേ​ധത്തിന് കാ​ര​ണ​മാ​കു​ന്ന​ത്. ഹി​ന്ദി ഔ​ദ്യോ​ഗി​ക ഭാ​ഷ​യ​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ദേ​ശി​ക ഭാ​ഷ​യ്ക്കും ഇം​ഗ്ലീ​ഷി​നും ഒ​പ്പം ഹി​ന്ദി​യും നി​ർ​ബ​ന്ധ​മാ​യി പ​ഠി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ക​ര​ടി​ൽ പ​റ​യു​ന്ന​ത്. പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ ഈ ​ന​യം ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്നും സ്കൂ​ളു​ക​ളി​ൽ ത​മി​ഴും ഇം​ഗ്ലീ​ഷും പ​ഠി​പ്പി​ക്കു​ന്ന ന​യം തു​ട​രു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​എ. ശെ​ങ്കോ​ട്ട​യ്യ​ൻ അ​റി​യി​ച്ചു.

നി​ർ​ബ​ന്ധി​ത ഹി​ന്ദി പ​രി​ശീ​ല​ന​ത്തി​നെ​തി​രാ​യ ഹാ​ഷ്ടാ​ഗു​ക​ൾ ട്വി​റ്റ​റി​ൽ ട്രെ​ൻ​ഡിം​ഗാ​ണ്. സ്റ്റോ​പ് ഹി​ന്ദി ഇം​പോ​സി​ഷ​ൻ, ടി​എ​ൻ എ​ഗ​ന​സ്റ്റ് ഹി​ന്ദി ഇം​പോ​സി​ഷ​ൻ എ​ന്നീ ഹാ​ഷ്ടാ​ഗു​ക​ളി​ലാ​ണ് പ്ര​തി​ഷേ​ധം.

ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പു​തി​യ മ​ന്ത്രി ര​മേ​ഷ് പൊ​ഖ്റി​യാ​ൽ നി​ഷാ​ങ്കി​ന് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2019-ന്‍റെ ക​ര​ട് റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡോ. ​ക​സ്തൂ​രി​രം​ഗ​ൻ സ​മി​തി കൈ​മാ​റി​യ​ത്. പു​തി​യ ക​ര​ട് റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ജൂ​ണ്‍ 30 വ​രെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാം. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സം ന​യം ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്.

30 വ​ർ​ഷ​ത്തി​നു ​ശേ​ഷ​മാ​ണ് രാ​ജ്യ​ത്തെ പു​തി​യ വി​ദ്യാ​ഭ്യാ​സം ന​യം ന​ട​പ്പാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സം​ബ​ന്ധ​മാ​യ എ​ല്ലാ പു​തി​യ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കാ​ൻ രാ​ഷ്ട്രീ​യ ശി​ക്ഷാ ആ​യോ​ഗ് എ​ന്ന പേ​രി​ൽ പു​തി​യൊ​രു ഉ​ന്ന​താ​ധി​കാ​ര ബോ​ഡി ഉ​ണ്ടാ​ക്ക​ണം. അ​തി​ന് പു​റ​മേ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് രാ​ജ്യ​ശി​ക്ഷ ആ​യോ​ഗ് അ​ല്ലെ​ങ്കി​ല് സ്റ്റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കാം എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ പ​രി​ധി 18 വ​യ​സു​വ​രെ ആ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here