സ്‌കൂൾ സിലബസിൽ അംബേദ്ക്കറെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഡൽഹി സർക്കാർ

സ്‌കൂൾ സിലബസിൽ ഡോ ബി ആർ അംബേദ്ക്കറെകുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഡൽഹി സർക്കാർ. സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്ര പൽഗൗതം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അംബേദ്ക്കർ സാമൂഹിക രംഗത്ത് വഹിച്ച പങ്കും നടത്തിയ പോരാട്ടങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പാഠഭാഗങ്ങൾ ഉടൻ സിലബസിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രാജേന്ദ്ര പൽഗൗതം ട്വിറ്ററിൽ കുറിച്ചത്: ‘ഡോ ബി ആർ അംബേദ്ക്കറുടെ ജീവിതം, പോരാട്ടം, നേരിടേണ്ടി വന്ന വിവേചനങ്ങൾ, അദ്ദേഹത്തിന്റെ നേട്ടങ്ങൾ എന്നിവ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തി ഡൽഹി സർക്കാർ ഉടൻ തന്നെ സിലബസ് പുറത്തിറക്കും’.
സിലബസ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പാക്കുന്നതിനും പ്രത്യേക പാനൽ രൂപീകരിച്ചു. ‘അവർ സവർക്കറെക്കുറിച്ച് പഠിപ്പിക്കട്ടെ, നമുക്ക് അംബേദ്ക്കറെ കുറിച്ച് പഠിപ്പിക്കാം എന്നായിരുന്നു തീരുമാനത്തെകുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here