സൗദി രാജകുമാരനെന്ന പേരിൽ ആൾമാറാട്ടവും ആഢംബര ജീവിതവും; യുവാവിന് 18 വർഷം തടവ്

സൗ​ദി രാ​ജ​കു​ടും​ബാം​ഗ​മാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ൾ​ക്ക് യു​എ​സി​ൽ 18 വ​ർ​ഷം ത​ട​വ്. ഫ്ളോ​റി​ഡ സ്വ​ദേ​ശി ആ​ന്ത​ണി ഗി​ഗ്നാ​കി​നെ​യാ​ണ് യു​എ​സ് കോ​ട​തി ത​ട​വി​നു ശി​ക്ഷി​ച്ച​ത്. 2017-ൽ ​ആ​ണ് ആ​ന്ത​ണി അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

വ്യാ​ജ ന​യ​ത​ന്ത്ര രേ​ഖ​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് ഖാ​ലി​ദ് ബി​ൻ അ​ൽ സൗ​ദ് എ​ന്ന പേ​രി​ൽ മ​യാ​മി​യി​ലെ ഫി​ഷ​ർ ദ്വീ​പി​ലാ​യി​രു​ന്നു അ​റ​സ്റ്റി​ലാ​കു​മ്പോൾ ഇ​യാ​ളു​ടെ താ​മ​സം. ന​യ​ത​ന്ത്ര സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന ന​മ്പർ പ്ലേ​റ്റു​ള്ള ഫെ​റാ​രി കാ​റാ​യി​രു​ന്നു ചി​ല സ​മ​യ​ങ്ങ​ളി​ൽ ഇ​യാ​ൾ യാ​ത്ര​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. 24 മ​ണി​ക്കൂ​റും അം​ഗ​ര​ക്ഷ​ക​രു​ടെ സം​ര​ക്ഷ​ണ​വു​മു​ണ്ടാ​യി​രു​ന്നു.

ആ​ഢം​ബ​ര ജീ​വി​തം ന​യി​ച്ച ആ​ന്ത​ണി 80 ല​ക്ഷം ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ ത​ട്ടി​പ്പ് ഇ​തി​നി​ടെ ന​ട​ത്തി. നി​ര​വ​ധി പേ​ർ ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ച്ചു. ആ​ഢം​ബ​ര വ​സ്ത്ര​ങ്ങ​ൾ, ആ​ഢം​ബ​ര ബോ​ട്ടു​ക​ൾ, സ്വ​കാ​ര്യ ജെ​റ്റ് റൈ​ഡ​റു​ക​ൾ, റോ​ള​ക്സ് വാ​ച്ചു​ക​ൾ, കാ​ർ​ട്ടി​യ​ർ ബ്രേ​സ്ല​റ്റു​ക​ൾ എ​ന്നി​വ വാ​ങ്ങാ​നാ​ണ് ഇ​യാ​ൾ ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച​ത്. സു​ൽ​ത്താ​ൻ എ​ന്നാ​യി​രു​ന്നു നി​ക്ഷേ​പ​ക​ർ ഇ​യാ​ളെ വി​ളി​ച്ചി​രു​ന്ന​ത്.

2017-ലാ​ണ് ആ​ന്ത​ണി മ​യാ​മി​യി​ൽ താ​മ​സ​മാ​ക്കി​യ​ത്. ഈ ​വ​ർ​ഷം​ത​ന്നെ ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി. അ​തി​നു മു​ൻപു ത​ന്നെ ഇ​യാ​ൾ നി​ര​വ​ധി ഖാ​ലി​ദ് രാ​ജ​കു​മാ​ര​ന്‍റെ വേ​ഷം​കെ​ട്ടി​യി​രു​ന്നു. കൊ​ളം​ബി​യ​യി​ൽ ജ​നി​ച്ച ആ​ന്ത​ണി​യെ മി​ഷി​ഗ​ണി​ൽ​നി​ന്നു​ള്ള ഒ​രു കു​ടും​ബം ദ​ത്തെ​ടു​ത്തു വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. 17-ാം വ​യ​സി​ലാ​ണ് ഇ​യാ​ൾ ആ​ൾ​മാ​റാ​ട്ടം തു​ട​ങ്ങി​യ​ത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More