Advertisement

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി ഒരു സ്വകാര്യ ബസ്

June 1, 2019
Google News 2 minutes Read

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‌സഷന്‍ അനുവദിക്കുന്നതിന് ബസുടമകള്‍ മടിക്കുമ്പോള്‍ സൗജന്യ യാത്രയൊരുക്കി മാതൃകയാവുകയാണ് ഒരു സ്വകാര്യ ബസ്. യാത്രക്കാര്‍ക്ക് കുടിവെള്ളത്തിനായി അത്യാധുനിക വാട്ടര്‍ കൂളര്‍ സംവിധാനം വരെയുണ്ട് മലപ്പുറം മഞ്ചേരി-തിരൂര്‍ റൂട്ടിലോടുന്ന ലാവര്‍ണ എന്ന സ്വകാര്യ ബസില്‍.

മഞ്ചേരി-തിരൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ലാവര്‍ണ എന്ന സ്വകാര്യ ബസ്സാണ് പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി മാതൃകയാവാനൊരുങ്ങുന്നത്. ഇത് കൂടാതെ ബസ് യാത്രികര്‍ക്ക് കുടിവെള്ള സൗകര്യത്തിനായി അത്യാധുനിക വാട്ടര്‍ കൂളര്‍ സൗകര്യവും ബസ്സില്‍ ഒരുക്കിയിട്ടുണ്ട്. യാത്രാക്കാരുടെ അഭിപ്രായങ്ങള്‍ ലഭിക്കുന്നതിനായി വാഹനത്തില്‍ ഒരുക്കിയിട്ടുള്ള കമന്റ് ബോക്‌സിലൂടെ ഒരു യാത്രക്കാരന്‍ നിര്‍ദ്ദേശിച്ചതാണ് കുടിവെള്ള സൗകര്യത്തിന്റെ കാര്യം. വിദേശത്ത് ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ ജോലി ചെയ്യുന്ന ബസ്സുടമ പരുത്തിക്കുന്നന്‍ ഷാഫി ഏറെ താല്‍പര്യത്തോടെ ഇത് നടപ്പാക്കുകയായിരുന്നു.

2015ല്‍ നിരത്തിലിറങ്ങിയ ബസ് മുന്‍പും പല നൂതന സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്‍വര്‍ട്ടര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ കൂളര്‍ സംവിധാനം അത്യുഷ്ണത്തില്‍ ദാഹിച്ചു വലയുന്ന യാത്രക്കാര്‍ക്ക് ഏറെ സൗകര്യ പ്രദമാണ്. നോമ്പ്തുറ സമയങ്ങളില്‍ യാത്രയില്‍ ആണെങ്കിലും നോമ്പുകാരായ യാത്രക്കാര്‍ക്കും ഉപയോഗപ്രദം. സ്വകാര്യ ബസ്സിലെ ഇത്തരം സംവിധാനങ്ങള്‍ സംസ്ഥാനത്തു തന്നെ അപൂര്‍വമായിരിക്കാമെന്ന് നാട്ടുകാരുടെ അഭിപ്രായം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here